ബ്രിട്ടനിലെ യുഎസ് അംബാസഡറായി വാറന്‍ സ്റ്റീഫന്‍സ്: ട്രംപിന്റെ തിരഞ്ഞെടുപ്പ്
വാഷിംഗ്ടണ്‍: ബ്രിട്ടനിലെ യുഎസ് അംബാസഡറായി പ്രശസ്ത അമേരിക്കന്‍ വ്യവസായിയും കോടീശ്വരനുമായ വാറന്‍ സ്റ്റീഫന്‍സിനെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ച് യുഎസ് പ്രസിഡന്റായി ചുമതലയേല്‍ക്കാനിരിക്കുന്ന ഡോണള്‍ഡ് ട്രംപ്.
തെക്കന്‍ സംസ്ഥാനമായ അര്‍ക്കന്‍സാസില്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ നിക്ഷേപ ബാങ്കായ സ്റ്റീഫന്‍സിന്റെ ചെയര്‍മാനും പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് വാറന്‍ സ്റ്റീഫന്‍സ്. ട്രംപിന്റെ 2024 തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്ട്രീയ ആക്ഷന്‍ കമ്മിറ്റിയിലേക്ക് സാമ്പത്തിക പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
‘അമേരിക്കയെ സേവിക്കുക വാറന്‍ സ്റ്റീഫന്‍സിന്റെ ദീര്‍ഘകാല സ്വപ്നമായിരുന്നു. ബ്രിട്ടനുമായുള്ള യുഎസിന്റെ പ്രധാന ബന്ധം ഉയര്‍ത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന് നിര്‍ണായക സംഭാവന ചെയ്യാനാകും,’ ട്രംപ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ദീര്‍ഘകാലമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സാമ്പത്തിക പിന്തുണ നല്‍കിവരുന്ന സ്റ്റീഫന്‍സ്, ഒരിക്കല്‍ ട്രംപിനെ എതിര്‍ത്ത വ്യക്തിയായിരുന്നു. എന്നിരുന്നാലും, വൈറ്റ് ഹൗസിലെ തന്റെ ആദ്യകാലത്തും ട്രംപ് ഇത്തരം ബന്ധങ്ങളെ നിലനിര്‍ത്തി. മുമ്പ് ശതകോടീശ്വര വ്യവസായി വുഡി ജോണ്‍സനെ ബ്രിട്ടനിലെ അംബാസഡറായി നിയമിച്ചതും ട്രംപിന്റെ ഈ സമീപനത്തിന്റെ ഭാഗമായിരുന്നു.