AssociationsLatest NewsLifeStyleNewsUpcoming Events
ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻ്റർ ബോർഡ് ഓഫ് ഡയറക്ടർസ് തിരഞ്ഞെടുപ്പ് ഡിസം:8 ന്
ഗാർലാൻഡ് :ഇന്ത്യാ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ ജനറൽ ബോഡി യോഗം ഡിസംബർ 8 ഞായറാഴ്ച 3.30 മുതൽ 5 PM ഡാളസ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ (3821 Broadway Blvd, Garland, TX) പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ അധ്യക്ഷതയിൽ ചേരുന്നു.
മുമ്പത്തെ മീറ്റിംഗ് മിനിറ്റ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക,അംഗത്വ അപ്ഡേറ്റ്, പരിഷ്കരിച്ച ഫോം, പുതുക്കിയ പട്ടിക,ബൈലോ ഭേദഗതി,ബിഎൽ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതി, കെട്ടിട സുരക്ഷ, അപ്ഡേറ്റ് ചെയ്ത ക്യാമറ സിസ്റ്റം, പ്രോജക്റ്റ് അപ്ഡേറ്റുകൾ, അർദ്ധ വാർഷിക അക്കൗണ്ടുകൾ
എഒബി എന്നിവ ചർച്ചചെയ്യപെടും.
തുടർന്ന് 2025-2026 ലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടർമാരുടെ തിരഞ്ഞെടുപ്പ് (9 സ്ഥാനങ്ങൾ)നടക്കും. പൊതുയോഗത്തിൽ ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻ്റർ അംഗങ്ങൾ പങ്കെടുക്കണമെന്ന് സെക്രട്ടറി സൈമൺ ജേക്കബ് അറിയിച്ചു
-പി പി ചെറിയാൻ