Latest NewsNewsTravel

ആലപ്പുഴ വാഹനാപകടം: മെഡിക്കല്‍ വിദ്യാര്‍ത്ഥി ഒന്നാം പ്രതി

ആലപ്പുഴ: കളര്‍കോടുവെച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച ഗൗരി ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിയെ ഒന്നാം പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അപകടത്തിന് പ്രധാന കാരണമായത് വാഹനമോടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

ആദ്യത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കിയാണു പുതിയ നടപടികള്‍. അപകടത്തിന് തൊട്ടുമുന്‍ കാറിന്റെ തീവ്രവെളിച്ചം കെഎസ്ആര്‍ടിസി ഡ്രൈവറുടെ കാഴ്ച മൂടാന്‍ ഇടയായിരിക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിഗമനം.

അതേസമയം, വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്ത് തുടര്‍നടപടികള്‍ വൈകിത്തന്നെ ആരംഭിക്കുമെന്നാണ് വിവരം.

Show More

Related Articles

Back to top button