Associations

ചിക്കാഗോ മലയാളി അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ് ജനുവരി 7-ന് തിരുവനന്തപുരത്ത് 

ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രബല സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നു. വരുന്ന 2025 ജനുവരി 7-ാം തീയതി ചൊവ്വാഴ്ച തിരുവനന്തപുരത്തെ കെ.റ്റി.ഡി.സി മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളില്‍ വൈകുന്നേരം അഞ്ചു മണി മുതലാണ് കോണ്‍ക്ലേവ് നടക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെ വിവധ സംഘടനാ പ്രതിനിധികളും കേരളത്തിലെ കലാ-സാംസ്‌കാരിക-രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പല രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും തമ്മില്‍ ആരോഗ്യകരമായ ആശയവിനിമയം നടത്തി പരസ്പരം വിവരങ്ങള്‍ കൈമാറുകയെന്നതാണ് ഈ കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. വിവര സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ, ബഹിരാകാശ ശാസ്ത്രം, കയറ്റുമതി-ഇറക്കുമതി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ലോകത്തിന്റെ വളര്‍ച്ച സംബന്ധിച്ച ചര്‍ച്ചയാണ് കോണ്‍ക്ലേവിന്റെ ഹൈലൈറ്റ്.

കഴിഞ്ഞ 52 വര്‍ഷമായി ചിക്കാഗോ മലയാളികള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ മാതൃകാപരമായ ജനപക്ഷ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സംഘടനയുടെ പ്രസിഡന്റ് ജെസി റിന്‍സി, സെക്രട്ടറി ആല്‍വിന്‍ ഷുക്കൂര്‍, ട്രഷറർ മനോജ് അച്ചേട്ട്, ഇവന്റ് ഓര്‍ഗനൈസര്‍ ജോസ് മണക്കാട്ട് എന്നിവര്‍ കോണ്‍ക്ലേവിന് നേതൃത്വം നല്‍കുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രഷറർ സിബിൾ ഫിലിപ്പ്, ചിക്കാഗോ മലയാളി അസോസിയേഷൻ ബോർഡ് മെംബേഴ്സും കൂട്ടായി കോൺക്ലേവ് വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button