പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ചുമതലകളില്‍നിന്ന് മാറ്റി നിര്‍ത്തിയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ
തിരുവനന്തപുരം: “പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മന്‍ എംഎല്‍എ പൊതു വേദിയില്‍ അതൃപ്തി പ്രകടിപ്പിച്ചു. തനിക്ക് ചുമതലകള്‍ നല്‍കാതെ അവഗണിച്ചുവെന്നാണ് ചാണ്ടി ഉമ്മന്റെ ആരോപണം.”
“എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍ തനിക്ക് ഒന്നും നല്‍കിയില്ല. അന്ന് ഇത് ചോദിക്കേണ്ടെന്ന് കരുതിയിരുന്നു. ഇപ്പോഴും കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല,” ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ചുമതലകള്‍ നല്‍കാതെ തന്നെ മാറ്റിനിര്‍ത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച എംഎല്‍എ ഒരു ദിവസത്തേയ്ക്ക് മാത്രമാണ് പ്രചാരണത്തിന് പാലക്കാട് പോയതെന്ന് വിശദീകരിച്ചു. “എല്ലാവരെയും ഒന്നിച്ചു നിര്‍ത്തിയാണ് നേതൃത്വം മുന്നോട്ടു പോകേണ്ടത്. പാര്‍ട്ടി പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കേണ്ടതും അവശ്യമാണ്,” ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു.