AssociationsGulfLatest NewsLifeStyleNewsUAE

കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം 15-മതു രക്തദാന ക്യാമ്പ്  ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളോട്  അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസ്പർശം 15 -മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 90 പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ. പി. എ. പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉത്‌ഘാടനം  ചെയ്യ്തു.

ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രഷറർ സുജേഷ് സ്വാഗതവും ബ്ലഡ് ഡോനെഷൻ കൺവീനർ വി.  എം. പ്രമോദ് നന്ദിയും പറഞ്ഞു.   

44 തവണ രക്തം ദാനം നടത്തിയ ശൈലേഷിനെ ചടങ്ങിൽ ആദരിച്ചു.  കെ. പി. എ. ജനറൽ സെക്രട്ടറി പ്രശാന്ത്‌ പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള കുഞ്ഞു മുഹമ്മദ്, സെക്രട്ടറി അനിൽകുമാർ, ബ്ലഡ് ഡോനെഷൻ കൺവീനർ നവാസ്, ഏരിയ കോർഡിനേറ്റർ പ്രദീപ്  എന്നിവർ ആശംസകൾ അറിയിച്ചു.

കെ. പി. എ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.  ഹമദ് ടൌൺ ഏരിയ സെക്രട്ടറി റാഫി പരവൂർ, ജോയിന്റ് സെക്രട്ടറി ബിനിത അജിത്, വൈസ് പ്രസിഡന്റ് വിനോദ് പരവൂർ , ഏരിയ എക്സിക്യൂട്ടീവ്സ് രജിത് , സജികുമാർ എന്നിവർ ക്യാമ്പിന് നേതൃത്വo നൽകി 

Show More

Related Articles

Back to top button