AmericaAssociationsCommunityNewsUpcoming Events

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ 2024 ഡിസംബര്‍ 29 ന്.

ന്യൂ ജേഴ്സി ∙ നോര്‍ത്ത് ന്യൂ ജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ 
ഈ വര്‍ഷത്തെ  ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ 2024 ഡിസംബര്‍ 29    ഞായറാഴ്ച      വൈകുന്നേരം  5 മണിക്ക് വാഷിംഗ്ടണ്‍ ടൗണ്‍ഷിപ്പ് സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയില്‍വെച്ച് നടത്തപ്പെടും. യോങ്കേഴ്സ് സെന്‍റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ പള്ളി ഇടവക വികാരി റവ. റ്റി. എസ്. ജോസ് ക്രിസ്തുമസ് നവവത്സര സന്ദേശം നല്‍കും. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഗായക സംഘങ്ങളും  ബ്രദൈഴ്സ്  ഇന്‍ ഹാര്‍മൊണിയും  ജെ. സി. സി. ആര്‍ ഗായകസംഘവും ക്രിസ്തുമസ് ഗാനങ്ങള്‍ അവതരിപ്പിക്കും.
4.30 മുതല്‍ 5 വരെ 

റിഫ്രഷ്മെന്റ്സും   യോഗാനന്തരം  കമ്മ്യൂണിറ്റി  ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും  ക്രിസ്തുമസ് ന്യൂ ഈയര്‍     ആഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

വിക്ലിഫ് തോമസ്, പ്രസിഡന്റ് (201) 925-5686 , രാജന്‍ പാലമറ്റം, വൈസ് പ്രസിഡന്റ് (201 836-7562 അജു തര്യന്‍, സെക്രട്ടറി  (201) 724-9117 രാജന്‍ മാത്യു, ട്രഷറര്‍ (201674-7492.

റ്റി. എം. സാമുവേല്‍, അസി. സെക്രട്ടറി (201) 394-3821

Show More

Related Articles

Back to top button