IndiaLatest NewsNewsPolitics

അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശം: പ്രക്ഷോഭവുമായി പ്രതിപക്ഷവും ഭരണപക്ഷവും

ന്യൂഡല്‍ഹി ∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അംബേദ്കറിനെതിരെ നടത്തിയ പരാമര്‍ശം പ്രക്ഷോഭത്തിനിടയാക്കി. അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന് പുറത്തു ശക്തമായ പ്രതിഷേധം നടത്തി. അംബേദ്കര്‍ പ്രതിമയ്ക്കു മുന്നിൽ നീല വസ്ത്രം ധരിച്ചാണ് ഇന്ത്യാ മുന്നണി എംപിമാര്‍ പ്രതിഷേധിച്ചത്. ദലിത് സമരങ്ങളുടെ പ്രതീകമായ നീല നിറത്തിലുള്ള വസ്ത്രമാണ് എംപിമാര്‍ ധരിച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം, ഭരണപക്ഷ എംപിമാരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുടെ രാജി ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. സ്പീക്കറുടെ റൂളിങ് മറികടന്ന് പാര്‍ലമെന്റ് കവാടത്തിലാണ് ഭരണപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്.

Show More

Related Articles

Back to top button