AmericaLatest NewsNews

ഇമിഗ്രേഷൻ ഹിയറിംഗിന് ഹാജരാകാതിരുന്ന ഇരട്ടക്കുട്ടികൾക് ജന്മം നൽകിയ  അമ്മയെ നാടുകടത്തി.

ഹ്യൂസ്റ്റൺ(ടെക്സാസ്):അടിയന്തര സി-സെക്ഷന് ശേഷം സുഖം പ്രാപിക്കുന്നതിനിടെ ഇമിഗ്രേഷൻ ഹിയറിങ് നഷ്ടമായതിന് ഒരു പുതിയ അമ്മയെ അടുത്തിടെ മെക്സിക്കോയിലേക്ക് നാടുകടത്തി.

സെപ്തംബറിൽ ഹൂസ്റ്റണിൽ ജനിച്ചതും യു.എസ് പൗരന്മാരുമായ ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള അമ്മയെയും അവരുടെ നാല് മക്കളെയും മെക്സിക്കോയിലേക്ക് നാടുകടത്തിയതായി കുടുംബം അറിയിച്ചു.

23 വയസ്സുള്ള സലാസർ-ഹിനോജോസയുടെ ഇരട്ടകളെ സെപ്റ്റംബറിൽ എമർജൻസി സി-സെക്ഷൻ വഴി പ്രസവിക്കേണ്ടിവന്നു, കൂടാതെ വീട്ടിൽ സുഖം പ്രാപിക്കാൻ അവളുടെ ഡോക്ടർ അവളോട് പറഞ്ഞു. വീട്ടിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കെ, ഒക്ടോബർ 9-ന് അവളുടെ ഇമിഗ്രേഷൻ ഹിയറിംഗിന് ഹാജരാകാൻ കഴിഞ്ഞില്ല

മെക്‌സിക്കൻ പൗരനായ സലാസർ-ഹിനോജോസ 2019 മുതൽ ഒരു യുഎസ് പൗരനെ വിവാഹം കഴിച്ചിരുന്നു, അവരുടെ സാഹചര്യം ഇമിഗ്രേഷൻ കോടതിയെ അറിയിച്ചതായും വാദം പുനഃക്രമീകരിക്കുമെന്ന് അറിയിച്ചതായും കുടുംബത്തിൻ്റെ അഭിഭാഷകൻ അവകാശപ്പെടുന്നു.

തൻ്റെ കേസ് ചർച്ച ചെയ്യാൻ ഡിസംബർ 10 ന് ടെക്‌സാസിലെ ഗ്രീൻസ്‌പോയിൻ്റിൽ റിപ്പോർട്ട് ചെയ്യാൻ സലാസർ-ഹിനോജോസയെ ഫോണിൽ അറിയിച്ചു, എന്നിരുന്നാലും, മീറ്റിംഗിൽ എത്തിയപ്പോൾ അവളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയും അവളുടെ നാല് കുട്ടികളോടൊപ്പം മെക്സിക്കോയിലേക്ക് അയയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

സലാസർ-ഹിനോജോസയുടെ അഭിഭാഷകർ ഇൻസ്‌പെക്ടർ ജനറലിന് പരാതി നൽകാനും ഇമിഗ്രേഷൻ പെറ്റീഷനുകൾ നൽകാനും ശ്രമിക്കുന്നു.

-പി പി ചെറിയാൻ

Show More

Related Articles

Back to top button