IndiaLatest NewsNews
ജയ്പൂരില്‍ പെട്രോള്‍ പമ്പിന് സമീപം ട്രക്ക് അപകടം; തീപിടുത്തത്തില്‍ 8 പേര്‍ മരണം, 40 പേര്‍ക്ക് പരുക്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പിന് പുറത്ത് ട്രക്ക് കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തീപിടിത്തത്തില്‍ മരണം എട്ടായി. പുലര്‍ച്ചെ അഞ്ചരയോടെ ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ പെട്രോള്‍ പമ്പില്‍ നില്‍ക്കുകയായിരുന്ന സിഎന്‍ജി ടാങ്കറിന് തീപിടിച്ചത് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
40 ലധികം പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരില്‍ 28 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. പല ഡ്രൈവര്‍മാര്‍ക്കും പൊള്ളലേറ്റു, ചിലരുടെ നില ഗുരുതരമാണ്.
സ്ഫോടനത്തിന്റെ ശബ്ദം 10 കിലോമീറ്റര്‍ ദൂരത്തേക്ക് കേട്ടതായി നാട്ടുകാര്‍ വ്യക്തമാക്കി. ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ആവര്‍ത്തിച്ചുള്ള സ്‌ഫോടനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.