AmericaLatest NewsNewsOther CountriesPolitics
കാലിഫോർണിയയിൽ ചൈനീസ് ചാരനെ അറസ്റ്റ് ചെയ്തു; പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ചാരപ്രവർത്തന ആരോപണം
വാഷിംഗ്ടൺ: രണ്ട് വർഷം മുമ്പ് തെക്കൻ കാലിഫോർണിയയിലെ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ പ്രചാരണ മാനേജരായി പ്രവർത്തിച്ച ചൈനീസ് പൗരനെ ചാരപ്രവർത്തനത്തിന്റെ പേരിൽ യുഎസ് അധികൃതർ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. യാവോണിംഗ് മൈക്ക് സൺ (64) എന്ന ചൈനീസ് പൗരനാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
യുഎസിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ചൈനീസ് സർക്കാർ ഒരു വിപുലമായ ചാര ശൃംഖല വളർത്തിയെടുത്തിട്ടുണ്ടെന്ന ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് സണിന്റെ അറസ്റ്റ്.
കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയിൽ ചൊവ്വാഴ്ച സമർപ്പിച്ച പരാതിയിൽ, ചൈനീസ് സർക്കാരിന്റെ ഏജന്റായി പ്രവർത്തിച്ചതിന് 20 മാസം തടവിന് ശിക്ഷിക്കപ്പെട്ട ചെൻ ജുനുമായി സൺ ഗൂഢാലോചന നടത്തിയതായി ആരോപണമുയർന്നിട്ടുണ്ട്.