AmericaAssociationsCommunityLifeStyleNews

വർഷാവസാന ഐപിഎൽ സമ്മേളനത്തില്‍ ബിഷപ് മോസ്റ്റ് റവ ഡോ. സി.വി.മാത്യു സന്ദേശം നല്‍കുന്നു

ന്യൂയോർക് :ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ഡിസം:31 ചൊവാഴ്ച സംഘടിപ്പിക്കുന്ന  വർഷാവസാന സമ്മേളനത്തില്‍ (555-ാം സെഷൻ) സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് മുൻ അധ്യക്ഷൻ ബിഷപ് ഡോ. സി.വി.മാത്യു യുഎസിലെ ന്യൂജേഴ്‌സിയിൽ നിന്ന്സന്ദേശം നല്‍കുന്നു

വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.
 ഡിസം:31നു ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ ഡോ. സി.വി.മാത്യു ബിഷപിൻറെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.എല്ലാവരുടെയും  പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം സംഘാടകർ അഭ്യർത്ഥിച്ചു

ഹൂസ്റ്റണ്‍ ആസ്ഥാനമായി    പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന  ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) – 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ)

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button