AmericaFestivalsLatest NewsLifeStyleNewsUpcoming Events

സ്‌നേഹതീരം ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4ന് ശനിയാഴ്ച

 ഫിലഡൽഫിയ:  ഫിലഡൽഫിയായിലും, പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ പരസ്പര സഹായങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് രൂപീകൃതമായ സൗഹൃദ സംഗമ കൂട്ടായ്മയായ  ” സ്നേഹതീരം – സൗഹൃദ കൂട്ടായ്മ” യുടെ ക്രിസ്തുമസ് – പുതുവത്സര ആഘോഷം ജനുവരി 4ആം തീയതി ശനിയാഴ്ച രാവിലെ 11:30 മുതൽ ഉച്ചകഴിഞ്ഞു 3 മണിവരെയുള്ള സമയങ്ങളിൽ വൈവിദ്ധ്യമാർന്ന വിവിധ പരിപാടികളോടുകൂടി ക്രൂസ്ടൗണിലുള്ള മയൂര ഇന്ത്യൻ റസ്റ്റോറന്റിൽ വച്ച്  നടത്തപ്പെടും.

 പരിപാടിയുടെ നടത്തിപ്പിനായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ  വിപുലമായ   ക്രമീകരണങ്ങൾ  നടന്നുവരുന്നു.

 ശ്രീ രാജു ശങ്കരത്തിൽ, ശ്രീമതി സുജാ കോശി,  ശ്രീമതി സുനിത എബ്രഹാം എന്നിവരെ പ്രോഗ്രാം കോർഡിനേറ്റേഴ്സായും ,  
ശ്രീ ബിജു എബ്രഹാം, ദിവ്യ സാജൻ  എന്നിവരെ  കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റേഴ്സായും,
ശ്രീ സാജൻ തോമസ്,  ശ്രീ ഉമ്മൻ മത്തായി എന്നിവരെ  ഫുഡ്‌ കോർഡിനേറ്റേഴ്സായും,ശ്രീ അനിൽ ബാബു,  ഗ്ലാഡ്സൺ മാത്യു എന്നിവരെ  റിസപ്ഷൻ കോർഡിനേറ്റേഴ്‌സായും തിരഞ്ഞെടുത്തു.

ശ്രീ കൊച്ചുകോശി ഉമ്മനെ  പ്രോഗ്രാം ട്രഷറാർ ആയും, ശ്രീ ജോർജ് തടത്തിലിനെ  അസിസ്റ്റന്റ് ട്രഷറാർ ആയും, ഉമ്മൻ പണിക്കരെ ഓഡിറ്റർ ആയും  ചുമതല ഏല്പിച്ചു. ശ്രീ ബിനു ജേക്കബ് ആണ് മീഡിയ കോർഡിനേറ്റർ.

കരോൾ ഗാന പരിശീലനത്തിന്  സുജാ കോശി, സുനിത എബ്രഹാം, ദിവ്യ സാജൻ, സുജാ എബ്രഹാം, അനിത ജോസി എന്നിവരെ ചുമതലപ്പെടുത്തി. അതോടൊപ്പം,  എബ്രഹാം കുര്യാക്കോസ്, ഫിലിപ്പ് സക്കറിയ, ജോബി ജോസഫ്, ഗോഡ്ലി തോമസ്, ദിനേഷ് ബേബി, ജോജി പോൾ, ജിമ്മി ജെയിംസ്, അമൽ മാത്യു, വിൽ സക്കറിയ, എബ്രഹാം വർഗീസ് , സാബു കുഞ്ഞുകുഞ്ഞ്, ജിജു ജോർജ്, മാത്യു ജോർജ് എന്നിവരടങ്ങിയ ഒരു എക്സിക്യൂട്ടീവ് കമറ്റിയും പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

 ജനുവരി 4ന് നടക്കാനിരിക്കുന്ന ക്രിസ്തുമസ്- ന്യൂഇയർ പരിപാടിയിൽ: ക്രിസ്തുമസ് സന്ദേശം, സാന്റാക്ളോസ്, കേക്ക് കട്ടിംഗ്,  ക്രിസ്തുമസ് ഗാനങ്ങൾ,  പുരുഷന്മാരും, വനിതകളും ഒന്നിച്ചുള്ള മനോഹരമായ കരോൾ ഗാനങ്ങൾ, ആവേശമേറിയ ഗ്രൂപ്പ് ഗെയിംസ്, എന്നിവയോടൊപ്പം, ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ആകർഷകമായ പ്രത്യേക ക്രിസ്തുമസ് സമ്മാനങ്ങൾ  സാന്റാക്ളോസ് സമ്മാനിക്കും.  

24 ഇനം വെറൈറ്റി ഐറ്റംസ്  അടങ്ങിയ കിടിലൻ ബുഫെയാണ് ഈ പ്രോഗ്രാമിന്റെ മറ്റൊരു ഹൈലൈറ്റ്. അന്നേ ദിവസത്തെ ഡ്രസ്സ് കോഡ്:  വനിതകളും, പുരുഷന്മാരും ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞുവരുന്നത് ഉചിതമായിരിക്കും എന്ന് തീരുമാനിച്ചു.

ക്രിസ്മസ് ന്യൂഇയർ പരിപാടിയുടെ വൻ വിജയത്തിന് വിവിധ കമ്മറ്റികളോടൊപ്പം,
എല്ലാവരുടെയും പരിപൂർണ്ണ സഹകരണം  വിനീതമായി അഭ്യർത്ഥിക്കുന്നതായി സ്നേഹതീരം സംഘാടകർ അറിയിച്ചു.

വാർത്ത: ഷിബു വർഗീസ് കൊച്ചുമഠം

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button