AmericaAssociationsFOKANAIndiaLatest NewsNewsPolitics

കേരളത്തിലേക്ക് നേരിട്ട് ഫ്ലയിറ്റുകളും OCI കാർഡിന്റെ റിന്യൂവലിലെ  കാലതാമസവും  ഒഴിവാക്കണം എന്ന   ഫൊക്കാനയുടെ ആവിശ്യം പരിഗണിക്കാമെന്ന്  കേന്ദ്ര ഗവൺമെൻറ്.

ന്യൂ യോർക്ക്:  പ്രധാനമന്ത്രി നരേന്ദ്രമോദിജീ ദില്ലിയിൽ   സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്മസ്  ആഘോഷത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും  ക്ഷണിക്കപ്പെട്ട അഥിതിയായി  പങ്കെടുതിരുന്നു. അവിടെ വെച്ച്  പ്രധാനമന്ത്രിയുടെ ഓഫിസുമായും , കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫീസുമായും , ബി .ജെ . പി  വ്യക്തവ് ഡോ . ബിസോയി സോങ്കർ ശാസ്ത്രി  തുടങ്ങി നിരവധി ഒഫീഷ്യൽസുമായി    അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾ  ശ്രദ്ധയിൽ പെടുത്തുവാനും, കേരളത്തിലേക്ക് ന്യൂ ജേഴ്സിയിൽ നിന്നും ന്യൂ യോർക്കിൽ നിന്നും   നേരിട്ടുള്ള ഫ്ലയിറ്റുകൾ  വേണമെന്ന ആവിശ്യവും, OCI കാർഡിന്റെ റിന്യൂവൽ അനവിശ്യമായ കാലതാമസം ഉണ്ടാകുന്നത്  ഒഴിവാക്കണമെന്നും ഉള്ള ആവിശ്യം കേന്ദ്ര ഗവൺമെൻറ് അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകി.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പ്രധാനമന്ത്രിയുടെ ഓഫിസിനു  കൊടുത്ത ലെറ്റെറിലെ പ്രധാന ആവിശ്യങ്ങളിൽ ഒന്നായ ഇരട്ട പൗരത്വം  ഒരു കരണവശാലം അനുവദിക്കാൻ കഴില്ലെന്നും  അറിയിച്ചു. രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന കാര്യമായതിനാലും,ഭരണഘടനാ ഭേദഗതി ആവശ്യമുള്ള കാര്യമായതിനാലും   മറ്റ് പല കാരണങ്ങളാലും ഡ്യൂവൽ സിറ്റിസൺ ഷിപ്പ് നടപ്പാക്കാൻ വിഷമതകൾ ഉണ്ടെന്നും അറിയിച്ചു.

 കുടുംബമായി അമേരിക്കയിൽ തുടരുന്ന പലർക്കും ജൻമനാട്ടിലേക്ക്  പോകുവാൻ സമയത്തായിരിക്കും  ഒ സി ഐ കാർഡ് പുതുക്കേണ്ട കാര്യം അറിയുന്നത് , ഈ പുതുക്കേണ്ട സമയത്തു സമയക്കൂടുതൽ  മൂലം പലരും വിസ  എടുത്തു നാട്ടിൽ പോകേണ്ടി വരുന്നു , ഈ  കാലതാമസം ഒഴിവാക്കുക എന്നതാണ് ഫൊക്കാനയുടെ ആവിശ്യം.   ഈ ബുദ്ധിമുട്ടുകൾ പലരും  ഫൊക്കാനയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

കേരളത്തിലേക്ക്  നേരിട്ടുള്ള ഫ്ലയിറ്റുകൾ  വേണമെന്ന ആവിശ്യം വളരെ കാലമായി മലയാളികൾ ആവിശ്യപെടുന്ന കാര്യമാണ്. ഇതിനും പരിഹാരം എയർലൈൻസുമായി ബന്ധപെട്ടു വേണ്ട കാര്യങ്ങൾ ചെയ്യാമെന്നും ഉറപ്പു നൽകി .

കേരളത്തിൽ നിന്നുള്ള എം പി  ജോൺ ബ്രിട്ടാസും ഫൊക്കാനയുടെ ആവിശ്യപ്രകാരം ഇതേ  ആവിശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

താൻ  കേന്ദ്ര  ഗവൺമെൻറ്മായി നടത്തിയ ചർച്ചയിൽ പ്രവാസികളുടെ കാര്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് പറഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും   സജിമോൻ ആന്റണി അറിയിച്ചു.  

ശ്രീകുമാർ ഉണ്ണിത്താൻ

Show More

Related Articles

Back to top button