ഐസിസിയില്‍ കരിയര്‍ മാനേജ്‌മെന്റ് ഫെലൊ ആയി ഡോ. അജയ്യ കുമാര്‍
തൃശൂര്‍: യുഎസ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്റര്‍നാഷനലിന്റെ (ഐസിസിഐ) കരിയര്‍ മാനേജ്‌മെന്റ് ഫെലോ (സിഎംഎഫ്) സ്ഥാനത്തേയ്ക്ക് തൃശൂര്‍ പെരുവനം സ്വദേശിയും യുഎഇയിലെ എമിര്‍കോം സിഒഒയും മാനേജ്‌മെന്റ് തിങ്കറും എഴുത്തുകാരനും ആഗോള മെന്ററുമായ ഡോ. അജയ്യ കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ, ജിസിസി രാജ്യങ്ങളില്‍ നിന്ന് ആദ്യമായി ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാളാണ് ഡോ. അജയ്യ കുമാര്‍.
1994ല്‍ ആരംഭിച്ച ഐസിസിഐ കരിയര്‍ ഗൈഡന്‍സ് പ്രൊഫഷനലുകളെ സര്‍ട്ടിഫൈ ചെയ്യുന്ന ലോകത്തെ സ്വതന്ത്രവും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ ഏക സംഘടനായണ്. ഉദ്യോഗാര്‍ത്ഥികളുടെ വിദ്യഭ്യാസ യോഗ്യതകള്‍, ജോലിപരിചയം, മറ്റ് നേട്ടങ്ങള്‍ എന്നിവ കണിശമായി വിലയിരുത്തുന്നതാണ് ഐസിസിഐയുടെ പ്രവര്‍ത്തനരീതി. ബിസിനസ്, സര്‍ക്കാര്‍, വിദ്യാഭ്യാസം, നോണ്‍-പ്രോഫിറ്റ് മേഖലകളില്‍ കഴിവു തെളിയച്ചവരെയാണ് സിഎംഎഫായി തെരഞ്ഞെടുക്കുന്നത്.
കരിയര്‍ ഗൈഡന്‍സ് രംഗത്ത് 25 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള ഡോ. അജയ്യകുമാര്‍ ആയിരക്കണക്കിനാളുകള്‍ക്ക് ആഗോളതലത്തില്‍ത്തന്നെ മെന്ററായിട്ടുണ്ട്. പെരുവനം അന്തര്‍ദേശീയ ഗ്രാമോത്സവത്തിന്റെ സംഘാടകരായ സര്‍വമംഗള ട്രസ്റ്റിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയും ബിസിനസ് ഗീത, നിമജ്ജനം, ലെസന്‍സ് ഫ്രം 21 ഫിലിംസ്, മൈന്‍ഡ്ഫുള്‍ പേരന്റിംഗ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവുമാണ്.