AmericaCommunityLatest NewsLifeStyleNews

നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസന സീനിയർ സിറ്റിസൺ ഫെല്ലോഷിപ് സമ്മേളനം സംഘടിപ്പിച്ചു.

ന്യൂയോർക് :മാർത്തോമ ചർച്ച് ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക സീനിയർ സിറ്റിസൺ ഫെല്ലോഷിപ്
കൂട്ടായ്മ യോഗം ഡിസംബർ 13 തിങ്കളാഴ്ച വൈകീട്ട് 8 മണിക് (EST )സൂം വഴി സംഘടിപ്പിച്ചു.

സീനിയർ സിറ്റിസൺ ഫെലോഷിപ് വൈസ് പ്രസിഡണ്ട് റെവ മാത്യു  മാത്യു വർഗീസ് ആമുഖപ്രസംഗം നടത്തി ഓസ്റ്റിൻ മാർത്തോമ ചർച്ച് വികാരി ഡെന്നിസ് അച്ചൻ പ്രാരംഭ പ്രാർഥനനടത്തി.ഗ്രേറ്റ് സിയാറ്റിൽ മാർത്തോമാ ചർച്ചിൽ നിന്നുള്ള ജൂഡി സണ്ണി ഗാനമാലപിച്ചു. സീനിയർ സിറ്റിസൺ ഫെലോഷിപ് സെക്രട്ടറി  ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ  നിന്നുള്ള സെക്രട്ടറി ഈശോ മാളിയേക്കൽ സ്വാഗതമാശംസിച്ചു. ഫീനിക്സിൽ നിന്നുള്ള സൈമൺ തോമസ് യോഹന്നാൻ നിശ്ചയിക്കപ്പെട്ട  പാഠഭാഗം യോഹന്നാൻ രണ്ടിന്റെ ഒന്നു മുതൽ 15 വരെയുള്ള വാക്യങ്ങൾ വായിച്ചു .

തുടർന്ന് റിട്ടയേർഡ്  വികാരി ജനറൽ റവ ഷാം പി  തോമസ് ബാംഗ്ലൂരിൽ നിന്നും വചനശുശ്രൂഷ നിർവഹിച്ചു.കാനാവിലെ കല്യാണ വീട്ടിൽ വീഞ്ഞ് പോരാതെ വന്നപ്പോൾ പോരാതെ വന്നപ്പോൾ ആ ഭവനത്തിൽ ഉണ്ടായ ഉണ്ടായ വ്യത്യസ്ത അനുഭവങ്ങളെ കുറിച്ച് അച്ഛൻ സവിസ്തരം പ്രതിപാദിച്ചു. രുചിയും ഗുണവും മണവും ഇല്ലാത്ത വെള്ളത്തെ  നിറമുള്ള,രുചിയുള്ള, ഗുണമുള്ള  വീഞ്ഞാക്കി മാറ്റാൻ കഴിവുള്ള  കർത്താവിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാൻ അവിടെ കൂടിയിരുന്നവർക് കഴിഞ്ഞതായി അച്ചൻ ചൂണ്ടിക്കാട്ടി.പ്രതീക്ഷിക്കാത്ത സന്ദര്ഭങ്ങളിൽ പ്രതിസന്ധികൾ അഭിമുഖികരിക്കേണ്ടി വരുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വഴി മറന്നുപോകുന്നവർ,വഴിമാറി നിന്നയാളുകൾ ,വഴി ഒരുക്കി നിന്നയാളുകൾ,വഴി വെട്ടുന്നയാളുകൾ ,വിസ്മയമായി വഴി ഒരുകുന്നവർ എന്നീ അഞ്ചു വിഭാഗമാളുകളെ
കാണാൻ കഴിയുമെന്നും അച്ചൻ ചൂണ്ടിക്കാട്ടി. തുടർന്ന് എല്ലാവർക്കും പുതു വത്സരാശംസകൾ നേർന്നുകൊണ്ട് അച്ചൻ തന്റെ പ്രസംഗം ഉപസംഹരിച്ചു

തുടർന്ന് മധ്യസ്ഥ പ്രാർത്ഥനക്കു സിയാറ്റിൽ നിന്നുള്ള ഗീത ചെറിയാൻ,ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ  നിന്നുള്ള ബാബു സി മാത്യു,ലോസ് ആഞ്ജലസിൽ  നിന്നുള്ള ഉമ്മൻ  ഈശോ സാം എന്നിവർ ,നേതൃത്വം നൽകി.

 നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസനത്തിന് കീഴിലുള്ള എല്ലാ ഇടവകകളിൽ നിന്നുള്ള സീനിയർ സിറ്റിസൺ പ്രതിനിധികൾ  സമ്മേളനത്തിൽ പങ്കെടുത്തതായി ട്രസ്റ്റീ സിബി സൈമൺ അറിയിച്ചു തുടർന്ന് പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിച്ചു .ഭദ്രാസന വെസ്റ്റ് റീജിയൻ സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പാണ്  മീറ്റിംഗിന് അഥിദേയത്വം  വഹിച്ചു.സിബി സൈമൺ അച്ചന്റെ പ്രാർഥനക്കും , ടി കെ ജോൺ അച്ചന്റെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button