AssociationsKeralaLatest NewsNews

അംഗപരിമിതര്‍ക്കുള്ള ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനം എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ ജനു 31, ഫെബ്രു 1, 2 തീയതികളില്‍ കൊച്ചിയില്‍

അംഗപരിമിതര്‍ക്കും അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കുമുള്ള സ്റ്റാളുകള്‍ക്ക് എംഎസ്എംഇ വകുപ്പിന്റെ ഗ്രാന്‍ഡ്; ഇതിനുള്ള അപേക്ഷകള്‍ ജനു 22 വരെ സ്വീകരിക്കും

കൊച്ചി: അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും അംഗപരിമിതര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അണിനിരത്തിക്കൊണ്ടുള്ള ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്‌സ്‌പോ 2025 ജനുവരി 31, ഫെബ്രുവരി 1, 2 തീയതികളില്‍ കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകരായ വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്‌നോളജീസ് ചെയര്‍മാന്‍ സൈമണ്‍ ജോര്‍ജ് പറഞ്ഞു. അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും സഹായകമാകുന്ന ശാസ്ത്ര-സാങ്കേതിക ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും പ്രദര്‍ശനം, വിപണനം, അംഗപരിമിതരായ സംരംഭകരുടെ വിവിധതരം ഉല്‍പ്പന്നങ്ങളുടെ വിപണനം എന്നിവയുള്‍പ്പെടുന്ന പ്രദര്‍ശനം രാജ്യത്ത് ഇത്തരത്തില്‍പ്പെട്ട ആദ്യത്തേതാകുമെന്ന് സൈമണ്‍ ജോര്‍ജ് പറഞ്ഞു. അംഗപരിമിത സൗഹാര്‍ദമായിട്ടാകും സ്റ്റാളുകള്‍ സജ്ജീകരിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തിലേറെ അംഗപരിമിതരും അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നവരും പൊതുജനങ്ങളും ഈ ത്രിദിന പ്രദര്‍ശനം സന്ദര്‍ശിക്കുമെന്നാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനങ്ങള്‍, സെമിനാറുകള്‍, ബിസിനസ് അവാര്‍ഡ്, പ്രഗത്ഭര്‍ക്ക് ആദരവുകള്‍ എന്നിവയും തൊഴില്‍ അന്വേഷകര്‍ക്കായി മിനിജോബ് ഫെയര്‍, ജീവിതപങ്കാളിയെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മാട്രിമോണിയല്‍ മീറ്റ്, കലാമേളകള്‍, സാംസ്‌കാരിക സംഗമങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായി അരങ്ങേറും.

പ്രദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എംഎസ്എംഇ വകുപ്പിന്റെ അംഗീകാരമുണ്ടെന്നും പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന അംഗപരിമിതരായ സംരംഭകരുടേയും അംഗപരിമിതര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്ന സംരംഭകരുടേയും സ്റ്റാളുകള്‍ സംഘടിപ്പിക്കുന്നതിന്റെ ചെലവ് എംഎസ്എംഇ വകുപ്പ് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. വനിതകള്‍ക്കും അംഗപരിമിതര്‍ക്കും മൊത്തം ചെലവിന്റെ 100%വും മറ്റുള്ളവര്‍ക്ക് 80 മുതല്‍ 90% വരെയുമാണ് ഗ്രാന്‍ഡായി നല്‍കുക. ഇതിനുള്ള അപേക്ഷകള്‍ ജനുവരി 22 വരെ സ്വീകരിക്കും. ഇതിനു പുറമെ അംഗപരിമിതര്‍ക്ക് സ്റ്റാളുകള്‍ സംഘടിപ്പിക്കുന്നതിനും കൊച്ചിയില്‍ മൂന്നു ദിവസം താമസ സൗകര്യം ലഭ്യമാക്കാനുമുള്ള പിന്തുണയുമായി വിവിധ സന്നദ്ധ സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്.

ഇന്ത്യ മറ്റു പല കാര്യങ്ങളിലും മുന്നിലാണെങ്കിലും അംഗപരിമിത സൗഹാര്‍ദത്തിലും സൗകര്യങ്ങളിലും ഇപ്പോഴും ഏറെ പിന്നിലാണെന്നും സൈമണ്‍ ജോര്‍ജ് പറഞ്ഞു. എബിലിറ്റീസ് ഇന്ത്യ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിലൂടെ ഈ കുറവ് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 98467 26866; 94467 12721; 94955 49450 .ഇ-മെയില്‍ [email protected]; വെബ്‌സൈറ്റ് www.abilitiesindiaexpo.com

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button