തലസ്ഥാനത്തുഅതിശൈത്യ മുന്നറിയിപ്പ്,ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഎസ് കാപ്പിറ്റോളിനുള്ളിലേക് മാറ്റി.
വാഷിംഗ്ടണ്‍ ഡിസി : തലസ്ഥാനത്ത് അതി ശൈത്യംഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ സത്യപ്രതിജ്ഞാ ചടങ്ങ് യുഎസ് കാപ്പിറ്റോളിന് പുറത്ത് നടത്തുന്നതിനു പകരം യുഎസ് കാപ്പിറ്റോളിനുള്ളിലേക് മാറ്റി.. നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ജനുവരി 20 നാണ് ട്രംപ് അധികാരമേല്‍ക്കുക
നാലപതു വര്‍ഷങ്ങള്‍ക്കുമുമ്പ് 1985ല്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ രണ്ടാമത്തെ സത്യപ്രതിജ്ഞാ വേളയിലായിരുന്നു അവസാനമായി അതിശൈത്യം കാരണം ഉദ്ഘാടനം കെട്ടിടത്തിനുള്ളില്‍ നടത്തിയിട്ടുള്ളത്
തിങ്കളാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ താപനില കുറഞ്ഞത് മൈനസ് 12 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില മൈനസ് 5 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തന്റെ സത്യപ്രതിജ്ഞാ പ്രസംഗവും മറ്റ് പ്രസംഗങ്ങളും യുഎസ് കാപ്പിറ്റോളിന്റെ റൊട്ടണ്ടയ്ക്കുള്ളില്‍ നടക്കുമെന്നും തണുത്തുറഞ്ഞ താപനിലയ്ക്കിടയില്‍ ആളുകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു.
-പി പി ചെറിയാൻ