ഒരുമയുടെ മകര നിലാവ് വർണ്ണോജ്ജലമായി.

ഹുസ്റ്റൺ: റിവർസ്റ്റോൺ ഒരുമയുടെ വർണ്ണോജ്യലമായ ക്രിസ്തുമത് നവ വർഷ ആഘോഷമായ മകര നിലാവ് സമാപിച്ചു.
ശൈത്യ മാസത്തിന്റെ ഇട വേളയിലുള്ള മകര മാസ ദിനത്തിൽ സെൻറ് തോമസ് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ ചേർന്നനൂറ് കണക്കിന് ഒരുമ കുടുബാംഗങ്ങൾ ഒത്ത് ചേർന്ന് ആഘോഷത്തെ വരവേറ്റു. സാൻറ്റായൊടൊപ്പമുള്ള ഫോട്ടോഷൂട്ട് അറ്റ് ഫോട്ടോ ബുത്ത്, വർണ്ണവിസ്മയത്തിലാക്കിയ വിദ്യാർത്ഥികളുടെ ബോളിവൂഡ് ഡാൻഡുകൾ , മുതിർന്നവരും കുട്ടികളും ചേർന്ന് ചുവടു വെച്ച സൂപ്പർ ഫാഷൻ ഷോ, പ്രതിഭാശാലികളായ ഗായകരുടെ ഗാന സന്ധ്യാ ,ആക്ഷൻ ഹീറോ സ്റ്റാർ ബാബു ആൻറണിയുടെ മുഴുവൻ സമയ സാന്നിധ്യം
,സ്റ്റാർ ഓഫ് വൺമേൻ ഷോയിലുടെ സാബൂ തിരുവല്ലായുടെ സ്റ്റേജ് ഷോ എന്നിവ മകര നിലാവിന് മാറ്റ് കൂട്ടി.

ഒരുമ പ്രസിഡൻറ്റ് ജിൻസ് മാത്യു കിഴക്കേതിലിന്റെ അധ്യക്ഷതയിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്തു. പ്രശസ്ത സിനിമ നടൻ ബാബു ആൻറണി സെലിബ്രിറ്റി ഗസ്റ്റായി കലാ മേള ഉത്ഘാടനം ചെയ്തു.

ജഡ്ജ് ജൂലി മാത്യു,ഫോർട്ട് ബെൻസ് കൗണ്ടി പ്രസമ്ക്റ്റ്# 3 പോലീസ് ക്യാപ്പ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ,ഒരുമ ജനറൽ സെക്രട്ടറി ജയിംസ് ചാക്കോ മുട്ടുമ്കൽ,നവീൻ ഫ്രാൻസിസ്,ആർട്ടിസ്റ്റ് സാബു തിരുവല്ല,റിവർസ്റോൺ ബോർഡ് മെമ്പർ ഡോ.സീനാ അഷറഫ് , സ്ഥാപക പ്രസിഡൻറ് ജോൺ ബാബു, വിനോയി കൈച്ചിറയിൽ എന്നിവർ ആശംസകൾ നേർന്നു.

ഒരുമ വൈസ് പ്രസിഡൻറ്റ് റീനാ വർഗീസ് സ്വാഗതവും ജോയിൻറ് സെക്രട്ടറി മേരി ജേക്കബ് കൃതജ്ഞതയും രേഖപ്പെടുത്തി.
2025 ലെ പുതിയ ഭരണ സമിതിഅംഗങ്ങൾ ഔദ്യോഗികമായി സമ്മേളനത്തിൽ ചാർജെടുത്തു.
ഡോ.ജോസ് തൈപ്പറമ്പിൻ, റെയ്നാ റോക്ക്, റീനാ വർഗീസ്,സെലിൻ ബാബു,മെർലിൽ സാജൻ എന്നിവർ എംസിമാരായി പ്രവർത്തിച്ചു. വിഭവ സമൃദ്ധമായ അത്താഴ വിരുന്നോടെ മകരനിലാവ് സമാപിച്ചു.

മുൻ പ്രസിഡൻറ് ആന്റൂ വെളിയെത്ത്, കെ.പി തങ്കച്ചൻ,റോബി ജേക്കബ്,ജോസ് ജോസഫ്,ജിജി പോൾ, ജിനോ ഐസക്ക്,രഞ്ചു സെബാസ്റ്റ്യൻ,ബോബി ജോസഫ് ,സോണി പാപ്പച്ചൻ,ബിജു ആൻറണി ,ദീപാ പോൾ,ഷാജി വർഗീസ് എന്നിവർ അടങ്ങുന്ന സമിതികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

ജീൻസ് മാത്യു,റാന്നി