ലോസ് ഏഞ്ചൽസിൽ കാട്ടുതീ; 50,000 ആളുകൾക്കുള്ള ഒഴിപ്പിക്കൽ ഉത്തരവ്
വൻതോതിലുള്ള കാട്ടുതീ വൻ നാശ നഷ്ടങ്ങൾ അവശേഷിപ്പിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം മറ്റൊരു തീപിടിത്തത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ് ലോസ് ഏഞ്ചൽസ്. ഈ പുതിയ കാട്ടുതീയുടെ വ്യാപനം യുഎസ് സ്റ്റേറ്റിൽ 50,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരവിലേക്ക് നയിച്ചു. കാലിഫോർണിയ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ (CAL Fire) പറയുന്നതനുസരിച്ച് , ഹ്യൂസ് ഫയർ എന്ന് പേരിട്ടിരിക്കുന്ന പുതിയ തീപിടുത്തം ബുധനാഴ്ച രാവിലെ ആരംഭിക്കുകയും 9,000 ഏക്കറിലധികം ഭൂമിയിൽ വ്യാപിക്കുകയും ചെയ്തു.
വടക്കുപടിഞ്ഞാറൻ ലോസ് ഏഞ്ചൽസിലെ വിനോദ മേഖലയായ കാസ്റ്റായിക്ക് തടാകത്തിന് സമീപം ഇരുണ്ട പുക ദൃശ്യമായിരുന്നു. മൂന്നാഴ്ചയായി കത്തിക്കൊണ്ടിരിക്കുന്ന ഈറ്റൺ, പാലിസേഡ്സ് തീപിടുത്തങ്ങളിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് പുതിയ തീപിടിത്തം. CAL ഫയർ ഡാറ്റ പ്രകാരം, പാലിസേഡ്സ് തീ 23,448 ഏക്കർ കത്തിനശിച്ചു, 68 ശതമാനം പ്രദേശവും നിയന്ത്രണവിധേയമാക്കി. ഈറ്റൺ തീ 14,021 ഏക്കർ കത്തിനശിച്ചു, 91 ശതമാനം പ്രദേശവും നിയന്ത്രണവിധേയമാക്കി