AmericaAssociationsLatest NewsOther CountriesPolitics

വേൾഡ് മലയാളി കൗൺസിൽ ദ്വിവത്സര സമ്മേളനം തായ്‌ലൻഡിൽ.

ബാബു സ്റ്റീഫൻ കോൺഫറൻസ് ചെയർമാൻ, കണ്ണാട്ട് സുരേന്ദ്രൻ വൈസ് ചെയർമാൻ, അജോയ് ജനറൽ കൺവീനർ.

ന്യൂയോർക്ക്: ജൂലായ് 25 മുതൽ മുന്ന് ദിവസം ബാങ്കോക്കിൽ നടത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ദ്വിവത്സര സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനായി ഡോ. ബാബു സ്റ്റീഫനെ (യു. എസ്. എ) തിരഞ്ഞെടുത്തു. അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ മുൻ പ്രസിഡൻ്റ് ആയ ബാബു സ്റ്റീഫൻ ഇപ്പോൾ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ആയി പ്രവർത്തിക്കുകയാണ്. അജോയ് കല്ലൻകുന്നിൽ (തായ്ലാൻഡ്) ജനറൽ കൺവീനർ, സുരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്) വൈസ് ചെയർമാൻ എന്നിവരാണ് മറ്റു പ്രധാന സംഘാടക സമിതി ഭാരവാഹികൾ.

1995ൽ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ടി. എൻ. ശേഷൻ, കെ. പി. പി. നമ്പ്യാർ, ഡോ. ബാബു പോൾ, ഡോ.ടി. ജി. എസ്.സുദർശൻ തുടങ്ങിയ പ്രഗത്ഭമതികൾ ആരംഭിച്ച പ്രവാസി മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളിൽ ശാഖകൾ ഉള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമായി മാറി. വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്സൻ തങ്കമണി ദിവാകരന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് തോമസ് മോട്ടക്കൽ, സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി എം. മാത്യു, വൈസ് പ്രസിഡന്റ് (അഡ്മിൻ)ജെയിംസ് കൂടൽ (യു. എസ്. എ), സെക്രട്ടറിമാരായ സണ്ണി വെളിയത്ത്, കെ. വിജയചന്ദ്രൻ, ഡോ. തങ്കം അരവിന്ദ്, ഡോ. ഷിബു സാമൂവേൽ, ബ്ലെസ്സൻ മണ്ണിൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭരണ സമിതി അംഗങ്ങൾ ചേർന്ന് ഭാരവാഹികളെ തിരെഞ്ഞെടുത്തു. മുപ്പതാം വർഷത്തേക്ക് കടക്കുന്ന സംഘടനയുടെ ആഗോള സമ്മേളനം വിപുലമായ രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button