AmericaFeaturedLatest NewsTravel

അമേരിക്കന്‍ വിമാന ദുരന്തം: റഷ്യന്‍ സ്‌കേറ്റിങ് ലോകചാംപ്യന്‍മാര്‍ ഉള്‍പ്പടെ 18 പേര്‍ മരണം.

വാഷിങ്ടണ്‍ ∙ അമേരിക്കയിലെ വിമാന അപകടത്തില്‍ റഷ്യന്‍ ഐസ് സ്‌കേറ്റിങ് ലോക ചാംപ്യന്‍മാരായ യെവ്‌ജെനിയ ഷിഷ്‌കോവ, വാദിം നൗമോവ് ദമ്പതികളും മരിച്ചതായി സ്ഥിരീകരിച്ചു. 1994ല്‍ ഫിഗര്‍ സ്‌കേറ്റിങില്‍ ലോക ചാംപ്യന്‍മാരായ ഇവര്‍ 1998 മുതല്‍ അമേരിക്കയില്‍ താമസിച്ചുവരികയായിരുന്നു. അവരുടെ മകനായ മാക്‌സിമും വിമാനത്തിലുണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പൊടോമാക് നദിയില്‍ നിന്നു 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനമാണ് ലാന്‍ഡിങ്ങിനിടെ നദിയിലേക്കു വീണത്. വാഷിങ്ടണ്‍ ഡിസിയിലെ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് അപകടം സംഭവിച്ചത്.

അമേരിക്കന്‍ സൈന്യത്തിന്റെ യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററും അപകടത്തില്‍പ്പെടുകയായിരുന്നു. പരിശീലന പറക്കല്‍ നടത്തുന്നതിനിടെയുണ്ടായ ഈ കൂട്ടിയിടിയില്‍ ഹെലിക്കോപ്റ്ററിലെ മൂന്ന് പേരും വിമാനത്തിലെ 65 യാത്രക്കാരില്‍ പലരും അപകടത്തില്‍പ്പെട്ടതായാണ് വിവരം.

Show More

Related Articles

Back to top button