AmericaBlog

കൊളംബിയ ദുരന്തത്തിന് 22 വയസ്  , ഓർമകളുമായി കൽപ്പന ചൗള

നാസ : കല്പന ചൗള ഓർമ്മയായിട്ട് ഇന്നേക്ക് 22 വര്ഷം തികയുന്നു . 22 വർഷം മുൻപ് ഇതേ ദിനത്തിലാണു ഭൂമിയിലേക്കു തിരികെ വന്ന നാസയുടെ കൊളംബിയ എന്ന സ്‌പേസ് ഷട്ടിൽ തീപിടിച്ചത്. ഈ ബഹിരാകാശ ദുരന്തത്തിൽ മരിച്ച 7 യാത്രികരിൽ ഒരാൾ കൽപന ചൗളയായിരുന്നു. 

ദുരന്തം നടക്കുമ്പോൾ കൽപനയ്ക്ക് 40 വയസ്സായിരുന്നു. ഹരിയാനയിൽ ജനിച്ച കൽപന പഞ്ചാബ് എൻജിനീയറിങ് കോളജിൽനിന്നു ബിരുദം നേടി യുഎസിൽ കുടിയേറി 1988 ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി.

1994 ഡിസംബറിൽ നാസയിൽ നിന്ന് ബഹിരാകാശയാത്രികയായി തിരഞ്ഞെടുക്കപ്പെട്ട വനിതയായിരുന്നു കല്പന ചൗള, ആകെ 30 ദിവസവും 14 മണിക്കൂറും 54 മിനിറ്റും ബഹിരാകാശത്ത് ചെലവഴിച്ചു.1997 ൽ ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയെന്ന നേട്ടം കൈവരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button