AmericaCanadaKeralaLatest NewsNews

കാനഡയെ ചേർത്ത് നിർത്താൻ ട്രംപിന്റെ ശ്രമം

വാഷിങ്ടന്‍ :കാനഡ യുഎസിന്റെ 51 ആം സംസ്ഥാനം ആവുകയാണെങ്കിൽ ഇറക്കുമതി തീരുക പൂർണ്ണമായും ഒഴിവാക്കാം എന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .

ഇപ്പോൾ തന്നെ യുഎസ് നൂറുകണക്കിന് ബില്യൺ ഡോളർ ആണ് സബ്സിഡി ഇനത്തിൽ നൽകുന്നത് ഇതില്ലെങ്കിൽ കാനഡയ്ക്ക് ഒരു രാജ്യമായി നിൽക്കാൻ സാധിക്കുകയില്ല അതുകൊണ്ട് കാനഡ 51 മത്തെ സംസ്ഥാനമായി മാറണമെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെടുന്നു .

ഇതുമൂലം വളരെ കുറഞ്ഞ നികുതിക്കൊപ്പം കാനഡയിലെ ജനങ്ങൾക്ക് വളരെ മികച്ച സൈനിക സംരക്ഷണം സംരക്ഷണം ലഭിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു .കാനഡയെ 51 മത്തെ സംസ്ഥാന ആക്കുവാൻ ആഗ്രഹിക്കുന്നതായി നേരത്തെയും പ്രസിഡന്റ് പറഞ്ഞിരുന്നു . കാനഡയിൽ നിന്ന് യുഎസിന് മറിച്ച് പ്രതിഫലം ഒന്നും വേണ്ടെന്ന് ട്രംപ് എടുത്തു പറഞ്ഞിട്ടുണ്ട് .

Show More

Related Articles

Back to top button