IndiaKeralaLatest NewsNews

കെഎസ്ആർടിസിയിൽ പണിമുടക്ക്: ശമ്പള വൈകലിനെതിരെ ടിഡിഎഫ് സമരം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്നുമുതൽ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ഐഎൻടിയുസി നേതൃത്ത്വത്തിലുള്ള ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) ആണ് സമരം പ്രഖ്യാപിച്ചത്. ശമ്പളം വൈകുന്നതടക്കമുള്ള 12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ച് സമരം തടയാൻ ശ്രമിച്ചെങ്കിലും സമരം തുടരാനാണ് തൊഴിലാളി സംഘടനയുടെ തീരുമാനം. ശമ്പളം മാസത്തിലെ അഞ്ചാം തീയതിക്ക് മുൻപ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടും ഇന്നും മാസത്തിന്റെ പകുതിയോടെയാണ് ലഭിക്കുന്നത് എന്നതാണ് പ്രധാന പ്രശ്നം.

ടിഡിഎഫ് നേതാക്കളായ തമ്പാനൂർ രവി, എം. വിൻസന്റ് എംഎൽഎ, വി.എസ്. ശിവകുമാർ എന്നിവർ പ്രശ്നപരിഹാരമില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കി.

Show More

Related Articles

Back to top button