വലിയ ലക്ഷ്യങ്ങളും പുത്തൻ പ്രതീക്ഷകളുമായി കാൻജിൻറെ പുതിയ നേതൃത്വം നിലവിൽ വന്നു.

പ്രൗഢോജ്വലമായ ചടങ്ങിൽ പ്രസിഡന്റ് സോഫിയ മാത്യു, ജനറൽ സെക്രട്ടറി ഖുർഷിദ് ബഷീർ, ട്രഷറർ ജോർജി സാമൂവൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ഭദ്രദീപം കൊളുത്തി ചുമതലയേറ്റു.
കാൻജ് ട്രസ്റ്റീ ബോർഡ് ചെയർമാൻ സ്വപ്ന രാജേഷ് നേതൃത്വം കൊടുത്ത ചടങ്ങിൽ, വിജയ് നമ്പ്യാർ ( വൈസ് പ്രസിഡന്റ്), ദയ ശ്യാം ( ജോയിന്റ് സെക്രട്ടറി), കൃഷ്ണ പ്രസാദ് (ജോയിന്റ് ട്രഷറർ),സൂരജിത് കിഴക്കയിൽ (കൾച്ചറൽ അഫയേഴ്സ്), അസ്‌ലം ഹമീദ് (സ്പോർട്സ് അഫയേഴ്സ് ), നിധിൻ ജോയ് ആലപ്പാട്ട് ( ഐ ടി ഓഫീസർ ), അനൂപ് മാത്യൂസ് രാജു (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ജയകൃഷ്ണൻ എം മേനോൻ ( ചാരിറ്റി അഫയേഴ്സ്), ടോണി മാങ്ങന്‍ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), രേഖ നായർ ( യൂത്ത് അഫയേഴ്സ്), എക്സ് ഓഫീഷ്യോ ബൈജു വർഗീസ് എന്നിവരും ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തു.








ട്രസ്റ്റീ ബോർഡ് ചെയർ സ്വപ്ന രാജേഷ് ട്രസ്റ്റീ ബോർഡ് അംഗങ്ങളായ ജോൺ ജോർജ്, ജോസഫ് ഇടിക്കുള, വിജേഷ് കാരാട്ട്, സണ്ണി വാളിപ്ലാക്കൽ, എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു,.
അസോസിയേഷന് പുത്തൻ ഉണർവേകി കാൻജ് വനിതാ, കാൻജ് യൂത്ത് (യുവ )ഫോക്കസ് ഗ്രൂപ്പുകൾ നിലവിൽ വന്നു. പുതിയ ഗ്രൂപ്പുകളെ സദസ്സിന് പരിചയപ്പെടുത്തി. വനിതാ ഗ്രൂപ്പിന്റെ വരവിനെ സ്വാഗതം ചെയ്തു മുഴുവൻ വനിതകളും ചേർന്നു മെഴുകുതിരി നാളം തെളിയിച്ചത് വ്യത്യസ്ത അനുഭവം ആയി. ദേശസ്നേഹം തുളുമ്പി നിന്ന അന്തരീക്ഷത്തിൽ ഇന്ത്യയുടെ 76 ആം റിപ്പബ്ലിക് ഡേ വർണ്ണാഭമായി ആഘോഷിച്ചു. അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയഗാനം പാടി തുടങ്ങിയ ആഘോഷങ്ങളിൽ, ബാൻഡ് എൻ ആർ ഐ അവതരിപ്പിച്ച ‘ഇന്ത്യൻ മ്യൂസിക്കൽ ഫീസ്റ്റ് ’ കാണികളെ ഹരം കൊള്ളിച്ചു.
പുതുതലമുറയായ കാൻജ് നെക്സ്റ്റ്‌ജെൻ അവതരിപ്പിച്ച നാടകം – സത്യമേവ ജയതേ – അവതരണം കൊണ്ടും വിദ്യാർത്ഥികൾക്ക് നൽകുന്ന സന്ദേശം കൊണ്ടും പ്രത്യേക ശ്രദ്ധ നേടി. കാൻജ് കലാകാരന്മാരുടെ നൃത്ത നിർത്ത്യങ്ങൾ ആഘോഷങ്ങൾക്ക് മോടി കൂട്ടി. അടുത്തിടെ നമ്മെ വിട്ട് പിരിഞ്ഞ ശ്രീ. എം ടി വാസുദേവൻ നായരുടെയും, ശ്രീ.പി ജയചന്ദ്രന്റെയും സ്മരണകൾ നിലനിർത്തി ടീം ‘ദോ ’ നടത്തിയ ‘സ്മരണാഞ്ജലി’ സദസ്സിനെ ഗൃഹാതുരത്വത്തിലേക്ക് കൂട്ടി കൊണ്ട് പോയി. മലയാളിയുടെ മനസ്സിൽ 2025 ലെ ആഘോഷങ്ങളുടെ തിരി കൊളുത്തിയാണ് കാൻജിൻറെ ഈ വർഷത്തെ ആദ്യ പ്രോഗ്രാം കടന്നു പോയത്.
വിവരണങ്ങൾക്ക് കടപ്പാട് – ഷാജു കുന്നോത്ത് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ടീം )
വാർത്ത – ജോസഫ് ഇടിക്കുള .