സുരേഷ് ഗോപിയുടെ പരാമര്‍ശം: തുറന്നടിച്ച് വിനായകന്‍.

കൊച്ചി ∙ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശത്തിനെതിരെ നടന്‍ വിനായകന്‍ വിമര്‍ശനവുമായി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാന്‍ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം. ഈ അധമ കുലജാതന്‍ അങ്ങയുടെ പിന്നിലുണ്ടാകും” എന്നാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് ഗോത്രവകുപ്പ് ഉന്നതകുലജാതികള്‍ കൈകാര്യം ചെയ്യണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന വ്യാപക വിമര്‍ശനത്തിന് ഇരയായതിനു പിന്നാലെയാണ് വിനായകന്റെ പ്രതികരണം.
അതേസമയം, വിവാദം രൂക്ഷമായതിന് പിന്നാലെ തന്റെ പരാമര്‍ശം പിന്‍വലിച്ച് സുരേഷ് ഗോപി രംഗത്തെത്തി. “പിന്നോക്ക വിഭാഗങ്ങളുടെ കാര്യങ്ങള്‍ മുന്നോക്ക ജാതിക്കാരുടെ നിയന്ത്രണത്തിലാക്കണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ല” എന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം.