BlogKeralaLatest NewsNews
കോഴിക്കോട്: ബസ് മറിഞ്ഞ് അപകടം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് അരയിടത്തുപാലത്തിനടുത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.
പുതിയ സ്റ്റാൻഡിൽ നിന്ന് വൈകുന്നേരം 4.10ന് മാവൂർ കൂളിമാടിയിലേക്ക് പുറപ്പെട്ട ലിയാഖത് എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടസമയം ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു.
സംഭവത്തിൽ ചിലർക്ക് പരിക്കേറ്റതായിട്ടുള്ള വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.