
ലിസ്ബൺ: ഇസ്മൈലി ഷിയാ മുസ്ലിം സമൂഹത്തിന്റെ ആഗോള നേതാവായിരുന്ന പ്രിൻസ് കരീം അൽ ഹുസൈനി ആഗാ ഖാൻ നാലാമൻ അന്തരിച്ചു. ചൊവ്വാഴ്ച പോർച്ചുഗലിൽ വച്ച് 88-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ അന്ത്യം.
മൂത്ത മകൻ പ്രിൻസ് റഹിം അൽ ഹുസൈനി ആഗാ ഖാൻ അഞ്ചാമനെ പുതിയ ഇമാമായി നിയമിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി.
പ്രവാചകൻ മുഹമ്മദ് നബിയുടെ കുടുംബപരമ്പരയിൽ പെട്ട ആഗാ ഖാൻ ലോകവ്യാപകമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇസ്മൈലി സമൂഹത്തിന് 35 രാജ്യങ്ങളിലായി 15 മില്യൺ അംഗങ്ങളുണ്ട്.
നവാഗതനായ ആഗാ ഖാൻ അഞ്ചാമൻ പരിസ്ഥിതി വിഷയങ്ങളിൽ ആഴത്തിലുള്ള താല്പര്യമുള്ളയാളായി വിലയിരുത്തപ്പെടുന്നു. ആഗാ ഖാൻ ഡെവലപ്മെന്റ് നെറ്റ്വർക്കടക്കം നിരവധി അന്തർദേശീയ സംഘടനകളിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളതും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംരംഭങ്ങൾ വലിയ സാമൂഹിക സ്വാധീനമുള്ളതുമാണ്.