AmericaAssociationsCommunityLatest News

ക്നാ എസ്‌കേപ്പ് 5.0 ഉജ്വല തുടക്കം 

കുട്ടികൾക്കായി ചിക്കാഗോ കഴിഞ്ഞ അഞ്ചു വർഷക്കാലമായി സംഘടിപ്പിച്ചു വരുന്ന സമ്മർ ക്യാമ്പ് ‘ക്നാ എസ്കേപ്പിനു’ ഡെസ്പ്ലെയിൻസിൽ തുടക്കമായി. ഫാ. സിജു മുടക്കോടിൽ ഉൽഘാടനം നിർവ്വഹിച്ചു.  220 ൽ അധികം കുട്ടികൾ പങ്കെടുക്കുന്ന നാല് ദിവസത്തെ ക്യാമ്പ്, നോർത്ത് അമേരിക്കയിലെ തന്നെ ഇത്തരത്തിൽ ഉള്ള ഏറ്റവും വലിയ ഈവന്റ് ആയാണ് അറിയപ്പെടുന്നത്. പ്രശസ്ത കാത്തലിക്  ഇൻഫ്ലുൻസർ പോൾ കിം ഉൾപ്പെടെ വിവിധ മേഖലയിലെ പ്രമുഖർ കുട്ടികളുമായി സംവദിക്കും. 

KCS പ്രസിഡന്റ് ജോസ് ആനമലയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവും, ലിൻസൺ കൈതമലയിൽ ഡയറക്ടർ ആയുള്ള ഓർഗനൈസിംഗ് കമ്മിറ്റിയും ചേർന്നാണ് തുടർച്ചയായ അഞ്ചാം വർഷവും ക്യാമ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിന്  നേതൃത്വം നൽകുന്നത്.   മാറ്റ് വിളങ്ങാട്ടുശേരി, ഷാജി പള്ളിവീട്ടിൽ, ടീന നേടുവാമ്പുഴ, ക്രിസ് കട്ടപ്പുറം, ഫെലിക്സ് പൂത്തൃക്കയിൽ, ജെറ്റ്സി ഇടിയാലിൽ, ജോമി ഇടയാടിയിൽ, ബെക്സി പൂവന്തറ, ഐമ പുതിയേടത്തു, മഹിമ കാരാപ്പള്ളിൽ, വിനീത പെരികലം, ആൻ മാറ്റത്തിൽ, മരിയ കുന്നുംപുറത്തു, എലിസബത്ത് പുഴക്കാരോട്ട്, സാന്ദ്ര ഒറ്റകുന്നേൽ  തുടങ്ങിയവർ വിവിധ കമ്മറ്റികൾക്കു നേതൃത്വം നൽകുന്നു.

Show More

Related Articles

Back to top button