AmericaLatest NewsNews

ജെ.എഫ്.കെ വിമാനത്താവളത്തിൽ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയ്ക്ക് ഉജ്ജ്വല സ്വീകരണം.

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ മുഖ്യപ്രഭാഷകനായി എത്തിയ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയ്ക്ക് ജോൺ എഫ്. കെന്നഡി (JFK) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.

ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാർ നിക്കളാവോസ്, ഭദ്രാസന ചാൻസലർ ഫാ. തോമസ് പോൾ, കോൺഫറൻസ് കോർഡിനേറ്റർ ഫാ. അലക്സ് ജോയ്, സെക്രട്ടറി ജയ്‌സൺ തോമസ്, ട്രഷറർ ജോൺ താമരവേലിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഭദ്രാസന വൈദികരും ഭാരവാഹികളും വിശ്വാസി പ്രതിനിധികളും ചേർന്ന് മെത്രാപ്പൊലീത്തയെ ആദരപൂർവം വരവേറ്റു.

നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ചരിത്രത്തിലെ സുപ്രധാന ആത്മീയ സംഗമമായി വിലയിരുത്തപ്പെടുന്ന ഫാമിലി & യൂത്ത് കോൺഫറൻസിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്ന ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയുടെ സാന്നിധ്യം സമ്മേളനത്തിന് കൂടുതൽ ആത്മീയ പ്രചോദനമാകുമെന്ന് സംഘാടകർ അറിയിച്ചു.

കോൺഫറൻസ് ആരംഭിക്കുന്നതുവരെ മെത്രാപ്പൊലീത്ത മട്ടൺടൗണിലുള്ള ഭദ്രാസന ചാൻസറിയിൽ താമസിക്കും. സമ്മേളന പരിപാടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.

Show More

Related Articles

Back to top button