AmericaCrimeIndiaLatest News
ഒഹായോയിൽ ഗോഡൗണിൽ വെടിവെപ്പ്: ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്.

ന്യൂ അൽബാനി: ഒഹായോയിൽ ന്യൂ അൽബാനി ഇൻഡസ്ട്രിയൽ പാർക്കിലെ സൗന്ദര്യവർധക ഉത്പന്നങ്ങളുടെ ഗോഡൗണിൽ വെടിവെപ്പ്. ഒരു മരണം റിപ്പോർട്ട് ചെയ്തു. അഞ്ച് പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ സംഭവത്തിൽ ഭീകരപ്രവർത്തനബന്ധം ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയായ ബ്രൂസ് റെജിനാൾഡ് ഫോസ്റ്റർ (28) വെടിവെപ്പിന് ശേഷം ഓടി രക്ഷപ്പെട്ടു. പിന്നാലെ ഡ്രോൺ പരിശോധനയുടെയും പൊലീസ് നായയുടെയും സഹായത്തോടെ ഒരു അപാർട്മെന്റിൽ നിന്ന് ഇയാളെ പിടികൂടി.
പ്രതിക്ക് ഗോഡൗണിലെ ഒരു തൊഴിലാളിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കരുതുന്നു. സംഭവത്തെത്തുടർന്ന് 150-ലേറെ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.