IndiaKeralaLatest News

ഗിഫ്റ്റ് സിറ്റി ആസ്ഥാനമായ അര്‍ത്ഥ ഭാരത് സിഇഒ ഐസിഎഐയുടെ സിഎ വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടി.

ന്യൂഡല്‍ഹി, ഫെബ്രുവരി 4,2025 : വുമണ്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ദ ഇയര്‍ പൂരസ്‌കാരം അര്‍ഥ ഭാരത് ഇന്‍വെസ്റ്റുമെന്റ് മാനേജേഴ്‌സ് ഐഎഫ്എസ്‌സി എല്‍എല്‍പിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ അശ്വിനി സവാരിക്കറിന് കേന്ദ്ര നിയമ, നീതിന്യായ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ സമ്മാനിച്ചു. ഐസിഎഐ പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ അഗര്‍വാള്‍, ഐസിഎഐ വൈസ് പ്രസിഡന്റ് ചരണ്‍ജോത് സിങ് നന്ദ, ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവും ഐസിഎഐയുടെ ഡബ്ല്യുഎംഇസി ചെയര്‍പേഴ്‌സണുമായ പ്രീതി പരാസ് സാവ്‌ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയിലെ ഏക അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രമായ ഗുജറാത്തിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റിയില്‍(ഗിഫ്റ്റ്) സ്ഥാപിതമായ ആദ്യത്തെ ഡിസ്‌ട്രെസ്ഡ് ഫണ്ടായ 1100 കോടി രൂപയുടെ അര്‍ഥ ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന്റെ ഇന്‍വെസ്റ്റുമെന്റ് മാനേജരാണ് അര്‍ത്ഥ ഭാരത്. റിസ്‌ക് മാനേജുമെന്റ്, കംപ്ലയന്‍സ്, ബാക്ക് ഓഫീസ് ഓപ്പറേഷന്‍സ്, എച്ച്ആര്‍, ഫിനാന്‍സ്, അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ മേല്‍നേട്ടം ശ്രീമതി സവാരിക്കര്‍ നിര്‍വഹിക്കുന്നു.

ഇന്ത്യയിലെ സിഎമാര്‍ക്കായുള്ള പരമ്മോന്നത നിയന്ത്രണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐസിഎഐ)ആണ് അവാര്‍ഡ് എര്‍പ്പെടുത്തിയിട്ടുള്ളത്.

‘ഇന്ത്യയെ അതിന്റെ അമൃത് കാലിലേയ്ക്ക് കൊണ്ടുവരുന്നതിനും വികസിത് ഭാരത് എന്ന ആശയം സാക്ഷാത്കരിക്കുന്നതിനും ഗവണ്‍മെന്റിനെ സഹായിക്കുകയും ചെയ്യുന്ന ധനകാര്യമേഖലയിലെ വനിതാ പ്രൊഫഷണലുകളുടെ കരുത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്. ഒരോ സ്ത്രീക്കം വലിയ സ്വപ്‌നങ്ങള്‍ കാണുന്നതിനും ലക്ഷ്യമിടാനും ഈ അവാര്‍ഡ് പ്രചോദനമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പ്രക്രിയയില്‍ അവരുടെ കുടുംബത്തിനും രാജ്യത്തിനും അഭിമാനിക്കാം’ ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് ശ്രീമതി സവാരിക്കര്‍ പറഞ്ഞു.

‘ഐസിഎഐ ഏര്‍പ്പെടുത്തിയ സിഎ വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, തൊഴിലില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന വനിതാ സിഎമാരെയും അംഗങ്ങളെയും വിദ്യാര്‍ഥികളെയും ആദരിക്കുന്നു. അര്‍പ്പണബോധവും നിശ്ചിയദാര്‍ഡ്യവും അഭിനിവേശവുമുള്ള സമൂഹത്തില്‍ മികച്ച സ്വാധീനം ചെലുത്തിയവരെ ആദരിക്കുന്നു. അംഗങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി, സെഷനുകളും ബോധവ്തരണവും നടത്തി അറിവ് പകര്‍ന്ന് സാമൂഹിക

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഐസിഎഐയില്‍ ഗണ്യമായ സംഭാവന നല്‍കിയ വനിതാ അംഗങ്ങളില്‍നിന്നാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്’ സിഎ വിമന്‍ എക്‌സലന്‍സ് അവാര്‍ഡിനെക്കുറിച്ചുള്ള ഐസിഎഐയുടെ വിശദീകരണക്കുറിപ്പില്‍പറയുന്നു. ഗോഖലെ ആന്‍ഡ് സാഥേ എന്ന സിഎ സ്ഥാപനത്തില്‍ പരിശീലനം നേടിയ അശ്വിനി സാവ്‌രിക്കര്‍ 22-ാം വയസ്സില്‍ ബിരുദത്തോടൊപ്പം ചാര്‍ട്ടേഡ് അക്കൗണ്ടന്റായി യോഗ്യത നേടി.

ഇന്ത്യയിലെ മള്‍ട്ടിനാഷണല്‍ ഓഡിറ്റ് സ്ഥാപനങ്ങളിലും വിദേശ ബാങ്കുകളിലുമായി വ്യാപിച്ചുകിടക്കുന്ന കരിയറിനൊപ്പം അശ്വിനി സാവ്‌രിക്കര്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നേടി വേറിട്ട വ്യക്തിത്വമായി.

· യുകെയിലെ ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വെസ്റ്റുമെന്റില്‍ നിന്നുള്ള ഓപ്പറേഷണല്‍ റിസ്‌ക് മാനേജുമെന്റ് സര്‍ട്ടിഫിക്കറ്റ്.

· യുഎസ്എയിലെ സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ)ചാര്‍ട്ടര്‍.

· യുഎസ്എയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റേണല്‍ ഓഡിറ്റേഴ്‌സില്‍നിന്നുള്ള സര്‍ട്ടിഫൈഡ് ഇന്റേണല്‍ ഓഡിറ്റര്‍(സിഐഎ)യോഗ്യത.

2021-24 കാലയളവില്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ ഫിനാന്‍സ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അവര്‍ നിലവില്‍ അവരുടെ അക്കാദമിക് കമ്മറ്റിയുടെ അധ്യക്ഷയാണ്.

സാമ്പത്തിക പ്രാഗത്ഭ്യത്തിനപ്പുറം, ഉത്തരധ്രുവവും അന്റാര്‍ട്ടിക്കയും ഉള്‍പ്പടെ എല്ലാ ഭൂഖണ്ഡങ്ങളും സന്ദര്‍ശിച്ചിട്ടുള്ള അശ്വിനി സാവ്‌രിക്കര്‍ ഒരു പ്രഗത്ഭ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ ഗായികയും യാത്രികയുമാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ കുടുംബത്തില്‍നിന്ന് വരുന്ന അവര്‍ ഈ തൊഴിലില്‍ ശ്രദ്ധേയമായ മാതൃക സൃഷ്ടിക്കുന്നത് തുടരുന്നു. അസാധാരണമായ നേട്ടങ്ങളും തന്റെ തൊഴിലിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കൊണ്ട്, അശ്വിനി സാവ്‌രിക്കര്‍ ഇന്ത്യയിലുടനീളമുള്ള വനിതാ പ്രൊഫഷണലുകള്‍ക്ക് പ്രചോദനത്തിന്റെ ഒരു വഴിവിളാക്കായി നിലകൊള്ളുന്നു.

Show More

Related Articles

Back to top button