AmericaNewsObituary

എഡ്മിന്റൻ: മുൻ കോൺഗ്രസ് നേതാവ് ടി.സി. സെബാസ്റ്റിയൻ അന്തരിച്ചു

എഡ്മിന്റൻ: ആലക്കോട് സ്വദേശിയും മുൻ കോൺഗ്രസ് നേതാവും ആലക്കോട് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡണ്ടും ആയ ടി.സി. സെബാസ്റ്റിയൻ (മണി – 74) കാനഡയിലെ എഡ്മിന്റനിൽ വച്ച് അന്തരിച്ചു.

ഭാര്യ: മേരിക്കുട്ടി (രയരോം മുള്ളോങ്കൽ കുടുംബം)
മക്കൾ: റിൻസി (പി.വി. ബൈജു – കാലടി, എഡ്മിന്റൻ), റിജോഷ് (ജിഷ, മണിക്കടവ് – ഓസ്‌ട്രേലിയ), പരേതനായ റിനിൽ
സഹോദരങ്ങൾ: അബ്രഹാം (കുനാതപുരം), തോമസ് (ഗബ്രി – കർണാടക), ജെയിംസ് (ആലക്കോട്), തങ്കമ്മ മുണ്ടക്കൽ (പരപ്പ), വത്സമ്മ മുണ്ടക്കൽ (നെല്ലിക്കുറ്റി), പരേതരായ ബേബി, ജോൺ മാത്യു

സംസ്കാര ചടങ്ങുകൾ:

  • പൊതുദർശനം: ഫെബ്രുവരി 7 ന് വൈകിട്ട് 5.00 മുതൽ സ്വഭവനത്തിൽ
  • സംസ്കാരം: ഫെബ്രുവരി 8 ന് രാവിലെ 10 മണിക്ക് ആലക്കോട് കുട്ടാപറമ്പിലെ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ

പരേതന്റെ ജാമാതാവായ പി.വി. ബൈജു എഡ്മിന്റൻ മാക് ഈവൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസ്സറുമാണ്. ഇദ്ദേഹം ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ് ഡയറക്ടർ ബോർഡ് അംഗവും മലയാളം മിഷൻ ഭാഷ അദ്ധ്യാപകനുമാണ്.

Show More

Related Articles

Back to top button