America

അമേരിക്ക നാടുകടത്തിയ 104 ഇന്ത്യാക്കാര്‍ തങ്ങൾ നേരിട്ട ദുരിത യാത്രകൾ യാത്രകള്‍ വിവരിക്കുന്നു.

അമേരിക്ക നാടുകടത്തിയ 104 ഇന്ത്യാക്കാര്‍ അവരുടേതായ ദുരിതാനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ ഇരുണ്ട ജയിലുകളില്‍ പൂട്ടിയിരുത്തപ്പെട്ടതില്‍ തുടങ്ങി, പ്രക്ഷുബ്ധമായ കടലിലൂടെ ജീവൻ പണയപ്പെടുത്തി നടത്തിയ യാത്രകളുടെ കഥകളാണ് ഇവര്‍ പറയുന്നത്.

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ തഹ്ലി സ്വദേശിയായ ഹര്‍വിന്ദര്‍ സിങ്ങിന് ജോലി വിസയുടെ വാഗ്ദാനം നല്‍കി 44 ലക്ഷം രൂപ വാങ്ങിയ ഏജന്റ് പിന്നീട് വഞ്ചിച്ചെന്ന് പറയുന്നു. ഡല്‍ഹിയില്‍ നിന്ന് ഖത്തറിലേക്കും അവിടെ നിന്ന് ബ്രസീലിലേക്കും വിമാനമിറക്കി, തുടര്‍ന്ന് വ്യാജ വാഗ്ദാനങ്ങളിലൂടെയും അപകടകരമായ വഴികളിലൂടെയും അയച്ചെന്ന് ഹര്‍വിന്ദര്‍ പറയുന്നു. കൊളംബിയ, പനാമ, മെക്‌സിക്കോ എന്നിവിടങ്ങളിലൂടെയുള്ള യാത്ര മരണത്തിന്റെ വക്കിലായിരുന്നെന്നും കടലിലൂടെ നടത്തിയ നാലുമണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ ഒപ്പമുണ്ടായിരുന്ന ഒരാള്‍ മരിച്ചുവെന്നും ഹര്‍വിന്ദര്‍ പറയുന്നു.

സുഖ്പാല്‍ സിങ്ങ് അടക്കം അനവധി പേര്‍ക്ക് സമാനമായ ദുരനുഭവങ്ങളാണുണ്ടായത്. മെക്സിക്കോ അതിര്‍ത്തിയിലേക്കുള്ള കാല്‍നട യാത്രയില്‍ പലരും ബോധരഹിതരായി വീണുവെന്നും ചിലരെ വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതായും സുഖ്പാല്‍ പറയുന്നു. 15 മണിക്കൂര്‍ നീണ്ട കടല്‍ യാത്ര, 40-45 കിലോമീറ്റര്‍ കാല്‍നടയാത്ര, അതിരുകടക്കുന്നതിനുമുന്‍പ് പിടിയിലാവല്‍—ഇവയുടെ എല്ലാം സാക്ഷികളായവരാണ് പലരും.

അമേരിക്ക 104 ഇന്ത്യക്കാരെ നാടുകടത്തിയതിനെത്തുടര്‍ന്ന് യു.എസ്. സൈനിക വിമാനം സി-17 ബുധനാഴ്ച പഞ്ചാബിലെ അമൃത്സറിലിറങ്ങി. 30 പേര്‍ പഞ്ചാബില്‍ നിന്നുമാണ്. ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതലും. ഇന്ത്യയിലേക്ക് തിരിച്ചെത്തിയവരില്‍ ഭൂരിഭാഗം പേരും ഇനി തെറ്റായ വഴികളിലൂടെ വിദേശത്തേക്ക് പോകാന്‍ ആരും ശ്രമിക്കരുതെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.

Show More

Related Articles

Back to top button