AmericaLatest NewsNews
ട്രംപ്: ഇറാനുമായി ആണവ സമാധാന കരാറാണ് ഇഷ്ടം

വാഷിങ്ടൺ: ഇറാനെ തകർക്കുന്നുവെന്ന റിപ്പോർട്ടുകൾ അതിശയോക്തിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താൻ “വെരിഫൈഡ് ന്യൂക്ലിയർ പീസ് എഗ്രിമെന്റ്” കൂടുതൽ ഇഷ്ടപ്പെടുന്നുവെന്നും, ഇറാനെ സമാധാനപരമായി വളരാനും അഭിവൃദ്ധിപ്പെടുത്താനും അനുവദിക്കുന്ന ഒരു കരാർ സാദ്ധ്യമാകണമെന്ന് അദ്ദേഹം ട്രൂത്തിൽ കുറിച്ചു.
ട്രംപ് “മിഡിൽ ഈസ്റ്റിൽ വലിയ ആഘോഷം” സാധ്യമാകുമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഇറാൻ മഹത്തായ, വിജയകരമായ രാജ്യമാകണം എന്നത് തന്റെ ആഗ്രഹമാണെങ്കിലും, ആണവായുധങ്ങൾ കൈവശം വയ്ക്കാൻ അനുവാദമില്ല എന്നും ട്രംപ് വ്യക്തമാക്കി.
ഇറാനെതിരായ പരമാവധി സമ്മർദ്ദം വീണ്ടും പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചതിന് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.