ഗാന്ധിയുടെ ജീവിതത്തിലൂടെ നടന്നവരുടെ സംഭാഷണം ഇന്ന് (ഫെബ്രു 7).

കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ഗാന്ധി സ്മാരക പ്രദര്‍ശനത്തില്‍ ഇന്ന് (ഫെബ്രു.7) ഈ പ്രദര്‍ശനത്തെക്കുറിച്ച് പി. എന്‍ ഗോപീകൃഷ്ണനും സുധീഷ് എഴുവത്തും സംസാരിക്കും. തങ്ങള്‍ ഗാന്ധിയുടെ അവസാന പതിനെട്ട് മാസങ്ങളിലൂടെ നടത്തിയ യാത്രയെക്കുറിച്ച് ‘യാത്ര, അനുഭവം, ആവിഷ്കാരം’ എന്ന വിഷയത്തിലാണ് ഇരുവരും സംസാരിക്കുക. വൈകീട്ട് 530് ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിലാകും പരിപാടി.
നാളെയും (ഫെബ്രു. 8) മറ്റന്നാളുമുള്ള (ഫെബ്രു 9) പ്രഭാഷണ പരിപാടികള്‍ എറണാകുളം പബ്ലിക് ലൈബ്രറിയിലാണ് നടക്കുക. നാളെ (ഫെബ്രു 8) ഗാന്ധിയെക്കുറിച്ച് പൊതുസമൂഹത്തിനുള്ള ഓര്‍മ്മകളെക്കുറിച്ച് ‘ഗാന്ധി ആന്‍ഡ് പബ്ലിക് മെമ്മറി’ എന്ന വിഷയത്തില്‍ രാജ്യത്തെ വിവിധ ഗാന്ധി സ്മാരക സ്ഥാപനങ്ങളുടെ സാരഥികളായ കേന്ദ്ര ഗാന്ധി സ്മാരക നിധി ചെയര്മാന് രാമചന്ദ്ര രാഹി, ദേശീയ ഗാന്ധി മ്യൂസിയം ചെയര്മാന് എ. അണ്ണാമലൈ, ഗാന്ധി സ്മാരക സമിതി, കൊല്‍ക്കത്ത സെക്രട്ടറി പാപ്പരി സര്‍ക്കാര്‍, ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരകന് രഹ നബ കുമാര്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് 530ന് പരിപാടി.
കാര്‍ട്ടൂണിലെ ഗാന്ധി എന്ന വിഷയത്തില്‍ ഫെബ്രുവരി ഒമ്പതിന് വൈകിട്ട് 5.30ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ. പി ഉണ്ണി സംസാരിക്കും. തുടര്‍ന്ന് സംസ്കാരത്തിലെ ഗാന്ധി എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന് എന്‍.എസ് മാധവന് സംസാരിക്കും.
ഫെബ്രുവരി 18 വരെ പ്രദര്‍ശനം തുടരും.