
കൊച്ചി: ജൂൺ 1 മുതൽ സംസ്ഥാനത്ത് സിനിമാ മേഖലയിലെ സമരം തുടങ്ങുന്നു. ഷൂട്ടിംഗും സിനിമാ പ്രദർശനവും ഉൾപ്പെടെ മുഴുവൻ പ്രവർത്തനങ്ങളും സ്തംഭിപ്പിച്ചാകും സമരം.
സർക്കാർ ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി പിന്‍വലിക്കണം, താരങ്ങളുടെ പ്രതിഫലം കുറയ്ക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമര തീരുമാനം.
മലയാള സിനിമ വലിയ പ്രതിസന്ധിയിലാണെന്ന് നിർമാതാക്കൾ വ്യക്തമാക്കി. മാത്രം 12% സിനിമകൾ വിജയിക്കുന്നു.
കഴിഞ്ഞ വർഷം 700 കോടിയുടെ നഷ്ടം സംഭവിച്ചതായും ഈ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ 28 ചിത്രങ്ങളിൽ ഒരേ ഒരു ചിത്രം മാത്രമാണ് നഷ്ടത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും നിർമാതാക്കൾ പറഞ്ഞു.
ജനുവരി മാസത്തിൽ മാത്രം 101 കോടിയുടെ നഷ്ടം സംഭവിച്ചു. താരങ്ങളുടെ പ്രതിഫലം മലയാള സിനിമയ്ക്ക് താങ്ങാനാകാത്ത വിധം പത്തിരട്ടിയാണെന്നും സിനിമാ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടി.
സിനിമയിലെ നേട്ടം താരങ്ങൾക്കും ചില സംവിധായകർക്ക് മാത്രമാണെന്നും വൻതുക പ്രതിഫലമായി വാങ്ങുന്ന പ്രശ്നം പരിഹരിക്കപ്പെടണമെന്നുമാണ് നിർമാതാക്കളുടേം ആവശ്യം.