AmericaHealthLatest NewsLifeStyleNews

പ്ലാസ്റ്റിക് സ്ട്രോകൾക്ക് വിലക്ക് നീക്കും; പേപ്പർ സ്ട്രോക് ‘പരിഹാസ്യം’ – ട്രംപ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്ത് പ്ലാസ്റ്റിക് സ്ട്രോകൾക്കുള്ള വിലക്ക് നീക്കുമെന്ന് പ്രഖ്യാപിച്ചു. ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പേപ്പർ സ്ട്രോകളെ വിമർശിച്ച്, അടുത്ത ആഴ്ച ഇതുസംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി.“യുഎസ് വീണ്ടും പ്ലാസ്റ്റിക് സ്ട്രോ ഉപയോഗത്തിലേക്ക് തിരിക്കും. പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക,” – ട്രംപ് എക്സിൽ കുറിച്ചു.

പേപ്പർ സ്ട്രോകൾ നയം പരിഹാസ്യമാണെന്ന് ട്രംപ് ആരോപിച്ചു.പാരിസ് കാലാവസ്ഥാ കരാറിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.ലിബറൽ പേപ്പർ സ്‌ട്രോകൾ പ്രവർത്തിക്കില്ല’ എന്ന മുദ്രാവാക്യമുള്ള ബ്രാൻഡഡ് പ്ലാസ്റ്റിക് സ്ട്രോകളും ട്രംപിന്റെ പ്രചാരണ സംഘം പുറത്തിറക്കിയിരുന്നു.ട്രംപിന്റെ ഈ തീരുമാനം ബൈഡൻ സർക്കാരിന്റെ പരിസ്ഥിതി സൗഹൃദ നയങ്ങളോട് കടുത്ത എതിർപ്പിന്റെ ഭാഗമായാണ് എത്തിയിരിക്കുന്നത്.

Show More

Related Articles

Back to top button