AmericaCrimeLatest NewsLifeStyle

ഒക്ലഹോമ കൗണ്ടി ജയിലിൽ തടവുകാരൻ അമിത അളവിൽ മയക്കുമരുന്ന് കഴിച്ച് മരിച്ചകേസിൽ   കൊലപാതകക്കുറ്റം ചുമത്തി.

ഒക്ലഹോമ:കൗണ്ടി ഒക്ലഹോമ കൗണ്ടി ജയിലിൽ തടവുകാരൻ അമിത അളവിൽ മയക്കുമരുന്ന് കഴിച്ച് മരിച്ചകേസിൽ  ജയിലിൽ കസ്റ്റഡിയിലുള്ള രണ്ട് പേർക്കെതിരെ ഒക്ലഹോമ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കൊലപാതകക്കുറ്റം ചുമത്തി.

കഴിഞ്ഞ മാസം 37 കാരനായ വിൻസെന്റ് റിഗ്ഗിയുടെ മരണവുമായി ബന്ധപ്പെട്ട് ഒക്ലഹോമ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 47 കാരനായ ഗാരി ഗ്രാസിനും 28 കാരനായ ജുവാൻ എൻറിക്വസിനുമെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഇതിനകം നേരിടുന്ന എൻറിക്വസും ഗ്രാസും, പരസ്പരം ഫെന്റനൈൽ കൈമാറുന്നതും റിഗ്ഗിക്കും കൈമാറുന്നതും നിരീക്ഷണ ദൃശ്യങ്ങളിൽ കാണിച്ചതിനെത്തുടർന്ന് ഇപ്പോൾ അവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുള്ളത്.

ജയിലിൽ പ്രവേശിക്കുന്ന കള്ളക്കടത്ത് കുറയ്ക്കുന്നതിന് ഗാർണർ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കൂടുതൽ സമഗ്രമായ മെയിൽ സ്കാനിംഗ്, കെ 9 യൂണിറ്റുകൾ ഉപയോഗിച്ച് ഇടയ്ക്കിടെയുള്ള പരിശോധനകൾ, ജീവനക്കാർക്കായി കൂടുതൽ കർശനമായ പശ്ചാത്തല പരിശോധനകൾ എന്നിവ പുതിയ നടപടികളിൽ ഉൾപ്പെടുന്നു. തടങ്കൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ജയിൽ 8 ആഴ്ചയായി നീട്ടിയിട്ടുണ്ട്.

ജയിലിൽ അമിത അളവിൽ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് കൊലപാതകക്കുറ്റം ചുമത്തുന്നത് ഇതാദ്യമാണ്. ഏകദേശം 20 തടവുകാർ അമിതമായി ഫെന്റനൈൽ കലർന്ന മയക്കു മരുന്നുകഴിച്ചു  മരണമടഞ്ഞിരുന്നു

-പി പി ചെറിയാൻ

Show More

Related Articles

Back to top button