2025 ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സിംഗപ്പൂറിന്

ന്യൂഡല്‍ഹി: 2025 ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് സിംഗപ്പൂറിനാണ്. 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ അല്ലെങ്കിൽ വിസ ഓൺ അറൈവൽ സൗകര്യത്തോടെ പ്രവേശിക്കാൻ കഴിയുന്ന രാജ്യമാണ് സിംഗപ്പൂര്‍.
10 വർഷക്കാലത്തെ (2015-2025) പാസ്പോര്‍ട്ട് ശക്തി താരതമ്യത്തിൽ, തെക്കേ അമേരിക്കന്‍ രാഷ്ട്രമായ വെനിസ്വേലയും അമേരിക്കയും വിസ രഹിത പ്രവേശനത്തിനുള്ള അവസരത്തിൽ വൻ നഷ്ടം നേരിട്ടു. 2015ൽ രണ്ടാം സ്ഥാനത്തിരുന്ന യുഎസ്, 183 വിസ രഹിത ലക്ഷ്യസ്ഥാനങ്ങളുമായി ഈ വർഷം ഒമ്പതാം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യ 80-ാം സ്ഥാനത്താണ്.
ടോപ്പ് 10 പട്ടിക:
✅ 2-ാം സ്ഥാനം: ദക്ഷിണ കൊറിയ, ജപ്പാന്‍ (190 രാജ്യങ്ങൾ)
✅ 3-ാം സ്ഥാനം: സ്പെയിൻ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ഫിൻലാൻഡ്, ഡെൻമാർക്ക് (187 രാജ്യങ്ങൾ)
✅ 8-ാം സ്ഥാനം: യുഎഇ (184 രാജ്യങ്ങൾ) – ആദ്യ പത്തിൽ ഇടം നേടിയ ഏക അറബ് രാജ്യം
2015ൽ 32-ാം സ്ഥാനത്തുണ്ടായിരുന്ന യുഎഇ 72 ലക്ഷ്യസ്ഥാനങ്ങൾ കൂടി കൂട്ടിയെടുത്ത് വൻ മുന്നേറ്റം നടത്തിയിട്ടുണ്ട്.
ഇന്ത്യ 80-ാം സ്ഥാനത്ത് അള്‍ജീരിയ, ഇക്വറ്റോറിയല്‍ ഗിനിയ, താജിക്കിസ്ഥാന്‍ എന്നിവരോടൊപ്പം സ്ഥാനം പങ്കിടുന്നു. അയൽരാജ്യമായ മ്യാൻമർ 88-ാം സ്ഥാനത്തും ശ്രീലങ്ക 91-ാം സ്ഥാനത്തും ബംഗ്ലാദേശ് 93-ാം സ്ഥാനത്തും നേപ്പാള്‍ 94-ാം സ്ഥാനത്തുമാണ്.
ലിസ്റ്റിലെ ഏറ്റവും താഴെയുള്ള രാജ്യങ്ങൾ അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ് എന്നിവയാണ്.