AmericaCrimeLatest NewsNews
മുൻ ഇല്ലിനോയിസ് ഗവർണർ ബ്ലാഗോജെവിച്ചിന് ട്രംപിന്റെ മാപ്പ്

ചിക്കാഗോ: മുൻ ഇല്ലിനോയിസ് ഗവർണർ റോഡ് ബ്ലാഗോജെവിച്ചിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ്ണ മാപ്പ് നൽകി. ധനസമാഹരണ പദ്ധതികളിലും, സ്വന്തം നേട്ടത്തിനായി യുഎസ് സെനറ്റ് സീറ്റ് വിൽക്കാൻ ശ്രമിച്ചതിലുമുള്ള അഴിമതി കുറ്റങ്ങൾക്ക് 13 വർഷം മുൻപ് ശിക്ഷിക്കപ്പെട്ട ബ്ലാഗോജെവിച്ച്, കൊളറാഡോ ജയിലിൽ എട്ട് വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു.
2012ൽ മോചിതനാകേണ്ടിയിരുന്ന അദ്ദേഹത്തിന്, ട്രംപിന്റെ ഇടപെടൽ ജയിലിൽ നിന്ന് നേരത്തെ ഇറങ്ങാൻ അവസരമൊരുക്കി.”എനിക്ക്, എന്റെ കുടുംബത്തിനായി ട്രംപ് ചെയ്തതിനുള്ള നന്ദി എപ്പോഴും നിലനിൽക്കും. അദ്ദേഹം ഒരു മികച്ച വ്യക്തിയാണെന്നും, അമേരിക്കക്ക് വേണ്ടി നല്ലതാണെന്നും ഞാൻ വിശ്വസിക്കുന്നു”, ബ്ലാഗോജെവിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.