മോദി-ട്രംപ് നിർണായക കൂടിക്കാഴ്ച ഇന്ന്; ഉജ്ജ്വല സ്വീകരണത്തോടെ മോദി അമേരിക്കയിൽ

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ നിന്നും അമേരിക്കയിലെത്തി. വാഷിംഗ്ടൺ ഡിസിയിലെ ആൻഡ്രൂസ് ബേസിൽ മോടിയേറിയ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്.ഇന്നുതന്നെ വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള നിർണായക കൂടിക്കാഴ്ച നടക്കും. ഇതിനായി മോദി, വൈറ്റ് ഹൗസിന് എതിർവശത്തുള്ള അതിഥി മന്ദിരമായ ബ്ലെയർ ഹൗസിൽ തങ്ങുന്നുണ്ട്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ വൻതിരക്കിൽ അദ്ദേഹം സ്വീകരിക്കപ്പെട്ടു.ബ്ലെയർ ഹൗസ് അമേരിക്കൻ പ്രസിഡൻ്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമാണ്. രാജകുടുംബങ്ങളേയും ആഗോള നേതാക്കളേയും ആതിഥ്യമരുളിയ ഇതിന് “ലോകത്തിലെ ഏറ്റവും എക്സ്ക്ലൂസീവ് ഹോട്ടൽ” എന്നറിയപ്പെടുന്നുണ്ട്.മോദി അമേരിക്കയിലെത്തിയതിനു പിന്നാലെ ആദ്യ കൂടിക്കാഴ്ച യു.എസ്. ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡുമായായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സെനറ്റ്, ഗബ്ബാർഡിനെ ഈ പദവിയിലേക്ക് ഔദ്യോഗികമായി അംഗീകരിച്ചത്.വൈറ്റ് ഹൗസിൽ ഇന്ന് നടക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ച ലോകത്തിന്റെ ശ്രദ്ധ നേടുന്ന പ്രധാന സംഭവമായി മാറുമെന്നാണ് വിലയിരുത്തൽ.