CrimeKeralaLatest NewsNews

‘പാതിവില’ തട്ടിപ്പ്: എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി

കൊച്ചി: കേരളത്തെ നടുക്കിയ ‘പാതിവില’ തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. മുഖ്യപ്രതി അനന്തുകൃഷ്ണന്റെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച് വിവിധ ബാങ്കുകൾക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. തട്ടിപ്പു നടന്ന കാലയളവിലെ 450 കോടിയിലേറെ രൂപയുടെ ഇടപാടുകൾ ഇ.ഡി. പരിശോധിക്കും.അന്വേഷണ വിധേയമായി പരാതിക്കാരെ ഉടൻ മൊഴിയെടുപ്പിനായി വിളിപ്പിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയനേതൃത്വത്തിലേക്ക് നീങ്ങാതിരിക്കുമ്പോൾ, തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ആളുകളെയും ചോദ്യം ചെയ്യാൻ ഇ.ഡി. തീരുമാനം എടുത്തിട്ടുണ്ട്.അനന്തുകൃഷ്ണൻ കസ്റ്റഡിയിലായതിനെ തുടർന്ന്, പ്രൊഫഷണൽ സർവീസ് ഇനവേഷൻസ്, സോഷ്യൽ ബീ വെൻച്വേഴ്‌സ്, ഗ്രാസ് റൂട്ട് ഇനവേഷൻസ് എന്നീ സ്ഥാപനങ്ങളിലേക്കാണ് തട്ടിപ്പുപണം മാറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.വൻകിട കമ്പനികളുടെ സി.എസ്.ആർ. ഫണ്ടുകൾ ദുരുപയോഗം ചെയ്ത്, ‘പകുതിവില’യ്ക്ക് സ്കൂട്ടർ ഉൾപ്പെടെയുള്ള വസ്തുക്കൾ നൽകാമെന്ന വാഗ്ദാനങ്ങളിലൂടെ സാധാരണക്കാരെ കബളിപ്പിച്ചാണ് സംഘത്തിന്‍റെ തട്ടിപ്പ് നടപ്പാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

Show More

Related Articles

Back to top button