
പത്തനംതിട്ട: പെരുനാട് മഠത്തുമൂഴിയിൽ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് കൊല്ലപ്പെട്ടു. ജിതിൻ (36) ആണ് ആക്രമണത്തിൽ മരിച്ചത്.പ്രദേശത്ത് യുവാക്കൾക്കിടയിൽ നേരത്തേ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്. മറ്റൊരാൾക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.സംഭവത്തിൽ രാഷ്ട്രീയ തർക്കങ്ങളില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.