
ന്യൂയോർക്ക്: ഇലോൺ മസ്കിന്റെ എക്സ്‌എഐ (xAI) കമ്പനി അത്യാധുനിക എഐ ചാറ്റ്ബോട്ട് ‘ഗ്രോക് 3’ പുറത്തിറക്കി. മസ്ക് തന്നെ “ഭൂമിയിലെ ഏറ്റവും സ്മാർട്ടായ എഐ” എന്ന വിശേഷണമിട്ട പുതിയ മോഡൽ നിലവിലെ എഐ മോഡലുകളെ മറികടക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സിൽ (X) ഈ എഐ ആദ്യമായി ഉപയോഗിക്കാം. ചില അക്കൗണ്ടുകളിലെ പോസ്റ്റുകൾക്ക് വലതുവശത്ത് ഗ്രോക് എഐ ചിഹ്നം കാണാം, അതിൽ ക്ലിക്ക് ചെയ്താൽ പോസ്റ്റിനെ കുറിച്ചുള്ള വിശദീകരണം ലഭിക്കും.ആദ്യ ഘട്ടത്തിൽ പ്രീമിയം പ്ലസ് സബ്സ്ക്രൈബർമാർക്കാണ് ഗ്രോക് 3ന്റെ ഏറ്റവും പുതിയ ഫീച്ചറുകൾ പരീക്ഷിക്കാൻ അവസരം. മസ്കും സംഘവും വിവിധ പരിശോധനകളിലൂടെ ഈ എഐയുടെ കഴിവുകൾ വിശദീകരിച്ചിട്ടുണ്ട്.ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിക്കു (ChatGPT) കടുത്ത വെല്ലുവിളി ഉയർത്തുന്ന രീതിയിലായിരിക്കും ഗ്രോക് 3യുടെ പ്രകടനമെന്ന് കമ്പനി വ്യക്തമാക്കുന്നു.