GulfHealthLatest NewsLifeStyleNews
ഷാർജയിൽ റമദാനിൽ പകൽ സമയത്ത് ഭക്ഷണ വിളമ്പലിന് നിയന്ത്രണങ്ങൾ

ഷാർജ: റമദാൻ മാസത്തിൽ പകൽ സമയത്ത് ഭക്ഷണം തയ്യാറാക്കാനും വിൽക്കാനുമായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയതായി അധികൃതർ അറിയിച്ചു. റെസ്റ്റോറന്റുകൾ, മാളുകൾ എന്നിവയിൽ പകൽ സമയം ഭക്ഷണം വിളമ്പുക പാടില്ല. എന്നാൽ, പാർസൽ വിൽപ്പനക്ക് അനുമതി ലഭിക്കും. കൂടാതെ, ഭക്ഷണം തുറസ്സായ സ്ഥലങ്ങളിൽ പാകം ചെയ്യാൻ പാടില്ല. ഇഫ്താറിന് മുമ്പ് കടകൾക്ക് പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ട്.റമദാൻ മാർച്ച് 1 മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെങ്കിലും, കൃത്യമായ തീയതി ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചാണ് നിശ്ചയമാകുന്നത്. 29 അല്ലെങ്കിൽ 30 ദിവസങ്ങളായിരിക്കും റമദാൻ വ്രതം നീണ്ടുനിൽക്കുക.