കൊച്ചി വിമാനത്താവളത്തിനടുത്ത് പുതിയ റെയിൽവേ സ്റ്റേഷൻ; ഒരു വർഷത്തിനകം പൂർത്തിയാകും

തിരുവനന്തപുരം: കൊച്ചി വിമാനത്താവളത്തിനു സമീപം പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ തീരുമാനം. 19 കോടി രൂപ ചെലവിൽ ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെ തുടർന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് സ്ഥലമെത്തി എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകിയിരുന്നു. 2010ൽ ഇ. അഹമ്മദ് തറക്കല്ലിട്ട പദ്ധതിയാണ് പുതിയ രൂപരേഖയിൽ പുതുക്കി ആവിഷ്‌കരിച്ചത്.സ്റ്റേഷന്റെ സ്ഥാനം സോളർ പാടം ഭാഗത്തേക്ക് മാറ്റി.24 കോച്ചുകളുള്ള ട്രെയിനുകൾക്ക് 2 പ്ലാറ്റ്ഫോമുകൾ.വന്ദേഭാരത്, ഇന്റർസിറ്റി ട്രെയിനുകൾക്ക് സ്റ്റോപ്പ്.പ്ലാറ്റ്ഫോമിൽനിന്ന് ചൊവ്വര–നെടുവന്നൂർ–എയർപോർട്ട് റോഡിലേക്കുള്ള പ്രവേശനം.കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിഷയത്തിൽ ഇടപെട്ടതോടെയാണ് സ്റ്റേഷനു പുതിയ സ്ഥലം നിർദേശിച്ചത്. പദ്ധതിക്ക് ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.