EducationKeralaLatest NewsLifeStyleNews
കൊച്ചിയില്‍ നിന്നും കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്തി

കൊച്ചി: എളമക്കരയിലെ സരസ്വതി നികേതന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വല്ലാര്‍പാടത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് 12-വയസ്സുകാരി കാണാതായത്. അമ്മയുടെ ഫോണുമായി സ്‌കൂളില്‍ പോയ വിദ്യാര്‍ഥിനിയുടെ ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചുവെച്ചതില്‍ മനോവിഷമം ഉണ്ടാകുകയായിരുന്നു.മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ ഏഴ് മണിക്കൂറോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. സിസിടിവി ദൃശ്യങ്ങളില്‍ സൈക്കിളില്‍ സ്‌കൂളില്‍ നിന്ന് പുറത്ത് വരുന്നത് കണ്ടെത്തിയതോടെയാണ് അന്വേഷണം വേഗത്തിലായത്.
മുന്നറിയിപ്പ്: വിദ്യാർത്ഥികൾ ശ്രദ്ധിക്കണം!
- മാനസിക വിഷമത്തില്‍ ഏറെയൊരു തീരുമാനം എടുക്കാതെ അറിയപ്പെട്ടവരുമായി സംസാരിച്ചു പരിഹാരമുണ്ടാക്കുക.
- രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളുമായി വിശ്വാസമുള്ള ബന്ധം കൈവശം വെക്കേണ്ടത് അത്യന്താപേക്ഷിതം.
- പോലീസ് സഹായം വൈകാതെ തേടുക, വൈകിയാൽ അപകട സാധ്യത കൂടുതലാണ്.
യുവതലമുറക്ക് മുന്നറിയിപ്പ്: പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒറ്റപ്പെടരുത്, സഹായം തേടുക!