
(കോച്ചി) – ലോകപ്രശസ്തമായ ന്യൂട്ടെല്ല ചോക്ലേറ്റ് സ്പ്രെഡിന്റെ രസക്കൂട്ടിന്റെ കണ്ടുപിടിത്തത്തിൽ പങ്ക് വഹിച്ചു എന്ന പ്രശസ്തിയുള്ള ഫ്രാൻസെസ്‌കോ റിവെല്ല (97) അന്തരിച്ചു. ഫെബ്രുവരി 14നാണ് അന്ത്യം സംഭവിച്ചതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.1927ൽ ഇറ്റലിയിലെ ബർബരെസ്‌കോയിലായിരുന്നു റിവെല്ലയുടെ ജനനം. ചെറുപ്പത്തിൽ ബ്രോമാറ്റോളജിക്കൽ കെമിസ്ട്രിയിൽ പഠിച്ചുകൊണ്ടിരിക്കെ, ഫെരേരോ ചോക്ലേറ്റ് കമ്പനിയുമായി ബന്ധപ്പെട്ടു. കമ്പനിയുടെ സ്ഥാപക മകൻ മിക്കേലെ ഫെരോരോയ്ക്ക് വേണ്ടി പ്രവർത്തിച്ച റിവെല്ല, ചോക്ലേറ്റ് സ്പ്രെഡിന്റെ പ്രാരംഭ പതിപ്പായ “ജിയാൻഡുജോത്” രൂപപ്പെടുത്തുകയായിരുന്നു.